മലയാള സിനിമയിൽ ഏറെയും ഹ്യൂമറാണ് കൈകാര്യം ചെയ്തതെങ്കിലും കുതിരവട്ടം പപ്പു എന്ന നടന് ഒരു മഹാനടൻ്റെ പരിവേഷമാണ് പ്രേക്ഷകർ നൽകിയത്. പ്രിയദർശനെ പോലെയുള്ള സംവിധായകർ കുതിരവട്ടം പപ്പുവിനെ മാത്രം മനസ്സിൽ കണ്ടെഴുതിയ കോമഡി നമ്പറുകൾ തിയേറ്ററുകളിൽ പൊട്ടിച്ചിരികളുടെ ആഘോഷമായി മാറിയിട്ടുണ്ട്. ഒരു സീനിൽ വന്നാലും ആ സിനിമ തന്നെ താനെന്ന നടന്റെ അഭിനയത്തികവിന്റെ ഓർമ്മപ്പെടുത്തലായി അടയാളപ്പെടുത്തിയിരുന്ന കുതിരവട്ടം പപ്പു എന്ന അതുല്യ കലാകാരൻ്റെ മരണം പ്രേക്ഷകർ ഒരിക്കലും വിശ്വസിക്കാത്ത സത്യമാണ്. കുതിരവട്ടം പപ്പുവിൻ്റെ അഭിനയ തുടർച്ചയായി മകൻ ബിനു പപ്പു മലയാള സിനിമയിൽ സ്വഭാവിക അഭിനയത്തോടെ കത്തികയറുകയാണ്. മലയാളത്തിലെ ന്യൂ ജനറേഷൻ ക്ലാസിക്കുകളിൽ തിരക്കിട്ട് അഭിനയിക്കുന്ന ബിനു പപ്പു ‘ഓപ്പറേഷൻ ജാവ’ എന്ന ചിത്രത്തോടെ സെലിബ്രിറ്റി എന്ന നിലയിൽ പ്രേക്ഷകർക്കിടയിൽ കൂടുതൽ ചർച്ച ചെയ്യപ്പെടുകയാണ്. ഒരു ഒൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ബിനു പപ്പു തൻ്റെ അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കിടുകയാണ്.
“പഠിക്കുന്ന സമയത്തൊന്നും ഒരു സെലിബ്രിറ്റിയുടെ മകനാണ് ഞാനെന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല. ഒരു സെലിബ്രിറ്റി എന്ന നിലയിൽ അച്ഛനെ ചിന്തിക്കാനേ കഴിയില്ല. സാധാരണക്കാരിൽ സാധാരണക്കാരനായിരുന്നു അച്ഛൻ. വൈകുന്നേരം വീട്ടിൽ സുഹൃത്തുക്കാളൊക്കെ വന്നു ചീട്ടൊക്കെ കളിച്ചു രണ്ടു സ്മാൾ ഒക്കെ അടിച്ച് തലയിൽ തുവർത്തൊക്കെ കെട്ടി ഷർട്ടിടാതെ നിന്ന നിൽപ്പിൽ തന്നെ കുതിരവട്ടം മീൻ മാർക്കറ്റിൽ പോയി മത്സ്യം വാങ്ങിയിരുന്ന വ്യക്തിയായിരുന്നു. ഇന്നത്തെ ഒരു സെലിബ്രിറ്റിക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യമാണത്”. ബിനു പപ്പു പറയുന്നു
Post Your Comments