മലയാളത്തിൽ തുടങ്ങി പിന്നീട് തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞു നിന്ന സിത്താര ഒരുകാലത്തെ താരമൂല്യമുള്ള നായിക നടിയായിരുന്നു. സിനിമാക്കാർക്കിടയിൽ ഏറെ പ്രിയങ്കരിയായിരുന്ന സിത്താരയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടി റോജ. രജനീകാന്തിന്റെ ‘പടയപ്പ’ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചുണ്ടായ ഒരു അനുഭവത്തെക്കുറിച്ചും റോജ പങ്കുവയ്ക്കുന്നു.
1997-ൽ പുറത്തിങ്ങിയ സുരേഷ് ഗോപി നായകനായ ‘ഗംഗോത്രി’, രാജസേനൻ ജയറാം ടീമിന്റെ ‘മലയാളായി മാമന് വണക്കം’, കുഞ്ചാക്കോ ബോബൻ നായകനായ ‘ജ്മനപ്യാരി’ എന്നിവയാണ് റോജ അഭിനയിച്ച മലയാള ചലച്ചിത്രങ്ങൾ.
നടി റോജയുടെ വാക്കുകൾ
“സിനിമയിൽ എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരാളാണ് നടി സിത്താര. എനിക്കവൾ സഹോദരിയെ പോലെയാണ്. ഒരിക്കൽ അവളെ കാണാനുള്ള ആഗ്രഹവുമായി ഞാൻ ‘പടയപ്പ’യുടെ സെറ്റിൽ ചെല്ലുമ്പോൾ രജനി സാർ ചോദിച്ചു, ‘റോജ എന്നെ കാണാൻ ആണോ വന്നത്’. എന്റെ മറുപടിയിൽ അദ്ദേഹം ഒന്ന് ഞെട്ടി. ‘ഞാൻ താങ്കളെ കാണാൻ വന്നതല്ല സാർ എന്റെ സഹോദരി സിത്താരയെ കാണാനായി വന്നതാണ്’. ‘സിത്താര റോജയ്ക്ക് അത്ര പ്രിയപ്പെട്ടതാണോ’ എന്നായിരുന്നു രജനി സാറിന്റെ ചോദ്യം. സിത്താര അരികിലുള്ളപ്പോൾ ഒരു ഇളയ സഹോദരി അടുത്ത് നിൽക്കുന്ന ഫീലാണ്. അവളുടെ രീതികൾ അത്രത്തോളം നമ്മളെ ആകർഷിക്കും സിത്താരയുടെ അഭിനയം പോലെ”.
Post Your Comments