
നടൻ, സംവിധായകൻ, നിർമ്മാതാവ് തുടങ്ങിയ രീതികളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് ഗിന്നസ് പക്രു.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മഴയത്ത് വലിയൊരു കുടയും പിടിച്ചു നടന്നു വരുന്ന പക്രുവിനെയാണ് വീഡിയോയിൽ കാണുക.
രസകരമായ, നർമ്മം തുളുമ്പുന്ന അടിക്കുറിപ്പാണ് വീഡിയോയ്ക്ക് പക്രു നൽകിയിരിക്കുന്നത്, “റിസ്ക് അത് എടുക്കാനുള്ളതാണ്.”
https://www.instagram.com/p/CO9gMz4jbzl/?utm_source=ig_web_copy_link
“വലിയ പിടിപാടുള്ള ഞാൻ,” എന്നാണ് മറ്റൊരു ചിത്രത്തിന് പക്രു അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.1
മുപ്പത്തിമൂന്ന് വർഷങ്ങൾക്കു മുൻപ് ജഗതി ശ്രീകുമാറിനൊപ്പം ‘അമ്പിളി അമ്മാവൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഗിന്നസ് പക്രുവിന്റെ സിനിമാ അരങ്ങേറ്റം. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
‘അത്ഭുതദ്വീപ്’ എന്ന ചിത്രത്തിലൂടെ ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡും പക്രു കരസ്ഥമാക്കി.
Post Your Comments