GeneralLatest NewsMollywoodNEWSSocial Media

‘നിമിഷ സജയൻ മേക്കപ്പ് ഇടത്തില്ലയോ’എന്ന് ആരോ ചോദിച്ചില്ലായിരുന്നോ? അതിനെയെല്ലാം പൊളിച്ചടുക്കികൊടുത്തല്ലോ മോളെ ; മഞ്ജു

നിമിഷയെ കുറിച്ച് മഞ്ജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്

നായാട്ട് സിനിമയെ പ്രശംസിച്ച് നടി മഞ്ജു സുനിച്ചൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും എടുത്ത് പറയുകയാണ് മഞ്ജു സുനിച്ചൻ.

അക്കൂട്ടത്തിൽ നിമിഷയെ കുറിച്ച് മഞ്ജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അഭിനയിക്കുന്ന സിനിമകളിൽ മേക്കപ്പ് ഇടാറില്ലെന്നു ചൂണ്ടിക്കാട്ടി നടി നിമിഷ സജയനു നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി എന്നപോലെയായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.

മഞ്ജു സുനിച്ചന്റെ വാക്കുകൾ:

മിസ്റ്റർ മാർട്ടിൻ പ്രക്കാട്ട് നിങ്ങൾ എന്താണ് ഈ ചെയ്തു വച്ചിരിക്കുന്നത്… ? എവിടുന്ന് കിട്ടി നിങ്ങൾക്ക് ഈ ആർട്ടിസ്റ്റുകളെ..? എവിടുന്നു കിട്ടി ഈ കഥ?

ഇന്നലെ രാത്രി അറിയാതെ ഒന്ന് കണ്ടു പോയി. പിന്നെ ഉറങ്ങാൻ പറ്റണ്ടേ.. നെഞ്ചത്ത് ഒരു കരിങ്കല്ല് എടുത്ത് വെച്ചിട്ട് നിങ്ങൾ അങ്ങ് പോയി.. ജോജു ചേട്ടാ എന്തൊരു അച്ഛനാണ് നിങ്ങൾ… എന്തൊരു ഓഫിസറാണ്.. ഏറ്റവും ചിരി വന്നത് മകളുടെ മോണോ ആക്ട് വീട്ടിൽ വന്ന ആളെ ഇരുത്തി കാണിക്കുന്നത് കണ്ടപ്പോഴാണ്..

മണിയൻ ഇപ്പോഴും മനസ്സിൽ നിന്നു പോകുന്നില്ല.. നിങ്ങൾ തൂങ്ങിയാടിയപ്പോൾ ഞങ്ങൾ ആകെ അനിശ്ചിതത്വത്തിലായി പോയല്ലോ ആ മകൾ ഇനി എന്ത് ചെയ്യും??

മിസ്റ്റർ ചാക്കോച്ചൻ, നിങ്ങളുടെ കരിയറിലെ ഏറ്റവും തിളക്കമുള്ള ആളായിരിക്കും പ്രവീൺ മൈക്കൽ.. പറഞ്ഞും എഴുതിയും ഒന്നും വയ്ക്കാൻ പറ്റുന്നതല്ല നിങ്ങളുടെ പ്രകടനം. എന്തൊക്കെയോ ഉള്ളിലൊതുക്കി പ്രേക്ഷകനെ കൺഫ്യൂഷൻ അടുപ്പിച്ചാണ് നിങ്ങൾ ഇടി വണ്ടീൽ കയറി പോയത്.

നിമിഷ സജയൻ, മേക്കപ്പ് ഇടത്തില്ലായോ ?? എന്ന് പറഞ്ഞ് ആരോ എന്തൊരോ ഇച്ചിരി നാൾക്കു മുൻപ് കൊച്ചിനോട് എന്തോ പറയുന്നത് കേട്ടു.. അതിനെയെല്ലാം പൊളിച്ചടുക്കികൊടുത്തു മോളേ നീ..സ്നേഹം മാത്രം.

പിന്നെ മോനെ ബിജു (ദിനീഷ് ആലപ്പി) … നീ എന്തായിരുന്നു.. എന്തൊരു അഹങ്കാരമായിരുന്നു നിൻറെ മുഖത്ത്.. അടിച്ച് താഴത്ത് ഇടാൻ തോന്നും.കുറച്ചു പാവങ്ങളെ ഇട്ടു ഓടിച്ചപ്പോൾ നിനക്ക് തൃപ്തിയായല്ലോ.. ഇതൊക്കെ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ തോന്നിയ എന്റെ ആവലാതികൾ ആണ്..

അഭ്രപാളിയിൽ ഇനിയും ഒരുപാട് വേഷങ്ങൾ ആടിത്തിമിർക്കേണ്ടിയിരുന്ന ശ്രീ അനിൽ നെടുമങ്ങാടിന്റ മറ്റൊരു പൊലീസ് വേഷം അൽപ്പം സങ്കടത്തോടെയാണ് കണ്ടിരുന്നത്. കൂട്ടത്തിൽ യമയുടെ എസ്.പി. അനുരാധയായി കിടുക്കി. മനോഹരമായൊരു സിനിമ ഞങ്ങൾക്ക് തന്നതിന് എത്രകണ്ട് നന്ദി പറഞ്ഞാലും തീരില്ല..

ഡയറക്‌ഷൻ, സിനിമാറ്റോഗ്രാഫി, കാസ്റ്റ്, കോസ്റ്റ്യൂം എല്ലാവരും പൊളിച്ചടുക്കി. വലുതും ചെറുതുമായ എല്ലാ വേഷങ്ങളിൽ വന്നവരും ആടിത്തിമിർത്തിട്ട് പോയി. ഇരയെ വേട്ടയാടാൻ നായാട്ടിനു വരുന്നവൻ മറ്റൊരുവനാൽ വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button