CinemaGeneralMollywoodNEWS

സുഹൃത്തുക്കളെ വിളിച്ചുള്ള ഞങ്ങളുടെ വിവാഹ വാര്‍ഷികം ആ ഒരു കാരണത്താല്‍ അവസാനിപ്പിച്ചു: മണിയന്‍ പിള്ള രാജു

സിനിമയ്ക്ക് പുറമേയും നല്ല രീതിയിലുള്ള വ്യക്തി ബന്ധം സൂക്ഷിക്കുന്ന രാജു തന്റെ വിവാഹ വാര്‍ഷിക ആഘോഷവുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവയ്ക്കുകയാണ്

മലയാള സിനിമയില്‍ നടനെന്നതിലുപരി നിര്‍മ്മാതാവ് എന്ന നിലയിലും വിജയം കൈവരിച്ച താരമാണ് മണിയന്‍ പിള്ള രാജു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കോമ്പിനേഷനുകളിലെ സിനിമകള്‍ നിര്‍മ്മിച്ചും, അതിലൊക്കെ നര്‍മ പ്രധാനമായ റോളുകള്‍ കൈകാര്യം ചെയ്തും കയ്യടി നേടിയ മണിയന്‍ പിള്ള രാജുവിനെ ബാലചന്ദ്ര മേനോനാണ് ആദ്യമായി സിനിമയില്‍ അവതരിപ്പിക്കുന്നത്. 1981-ല്‍ പുറത്തിറങ്ങിയ ‘മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ രാജു പിന്നീട് നിരവധി ഹിറ്റ് സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു. സിനിമയ്ക്ക് പുറമേയും നല്ല രീതിയിലുള്ള വ്യക്തി ബന്ധം സൂക്ഷിക്കുന്ന രാജു തന്റെ വിവാഹ വാര്‍ഷിക ആഘോഷവുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവയ്ക്കുകയാണ്.

മണിയന്‍ പിള്ള രാജുവിന്റെ വാക്കുകള്‍

“ഞാനും ഭാര്യയും വിവാഹ വാര്‍ഷികം എപ്പോഴും ആഘോഷമാക്കാറുണ്ട്. പക്ഷേ അത് ഒരിക്കല്‍ അവസാനിപ്പിച്ചു. അതിന്റെ കാരണം നിര്‍മ്മാതാവ് സുരേഷ് കുമാര്‍ ആയിരുന്നു. ഞങ്ങളുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ അദ്ദേഹം എന്റെ ഭാര്യക്ക് വലിയ ഒരു ട്രോഫി സമ്മാനിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. ‘ഇത്ര വര്‍ഷവും, ഇത്ര മാസവും, അതില്‍ ഇത്ര ദിവസവും ഇത്ര മണിക്കൂറും മണിയന്‍ പിള്ള രാജുവിനെ സഹിച്ച ഇന്ദിരയ്ക്ക് നന്ദി’. അങ്ങനെ എനിക്ക് പണി കിട്ടിയതോടെ സുഹൃത്തുക്കളെ വിളിച്ചുള്ള വിവാഹ വാര്‍ഷികഘോഷം ഞാന്‍ അവസാനിപ്പിച്ചു”.

shortlink

Related Articles

Post Your Comments


Back to top button