ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിൽ പ്രതികരണവുമായി സംവിധായകൻ അലി അക്ബർ. ഇസ്രേലിയരെ ഹമ്മാസുകൾ കൊന്നാൻ ആനന്ദമെന്നും തിരിച്ചായാൽ വംശഹത്യയെന്നും രണ്ട് നിലപാടെടുക്കുന്നവരെ രൂക്ഷമായി വിമർശിക്കുകയാണ് അലി അക്ബർ തന്റെ പോസ്റ്റിലൂടെ. ഉമ്മൻ ചാണ്ടി മുതൽ അങ്ങ് പിണറായി വരെ ഹമാസിനെ വിശുദ്ധരാക്കാൻ കാണിച്ച ആ സന്മനസ്സുണ്ടല്ലോ അതാണ് ഭാരതത്തിന്റെ ശാപമെന്ന് പറയുകയാണ് സംവിധായകൻ. അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ചുറ്റും മരണം നൃത്തമാടുമ്പോഴും, മരണപ്പെട്ടവരുടെ മതം നോക്കി സ്മൈലിടുകയും, ദുഃഖം ആചരിക്കുകയും ചെയ്യുന്നവരായി സമൂഹം, ചേരി തിരിഞ്ഞു സ്വന്തം സമുദായം ജീവനെടുക്കുമ്പോൾ ഉണരാത്ത മാനവികത ശത്രു സമുദായം, സ്വന്തം സമുദായത്തിലെ ഒരു ജീവനെടുക്കുമ്പോൾ ഉണരുകയും കേഴുകയും പ്രതികരിക്കയും ചെയ്യുന്നതും മാനവികതയുടെ ചൂണ്ടുപലകയായി മാറിയിരിക്കുന്നു, ഭീകരതയ്ക്ക് മതം നോക്കി മാർക്കിടുന്നവർ എല്ലാ നിലവിളികളെയും ഒരുപോലെ കേൾക്കുന്നില്ല,ഇസ്രായേലിയരെ ഹമ്മാസ് കൊന്നാൽ ആനന്ദം, തിരിച്ചാവുമ്പോൾ വംശഹത്യ… ബംഗാളിൽ വംശഹത്യ നടക്കുമ്പോൾ സന്തോഷം കൊണ്ടിരിക്കാൻ വയ്യേ എന്ന് അടക്കി പറയുന്നവർ, ട്രെയിനിലെ സീറ്റുതർക്കത്തിൽ കൊല്ലപ്പെട്ടവന്റെ വീട്ടിലേക്കാശ്വാസവുമായി പായുന്നു…നിസ്സഹായരായ സന്യാസിമാരെ നിയമപാലകരുടെ മുൻപിൽ വച്ച് തല്ലിക്കൊന്നിട്ടും ആർക്കും മാനവികത തിളച്ചു പൊന്തിയില്ല… അതാണ് പുതിയ ഇന്ത്യ…
ഗുജറാത്ത് എന്നുപറയുമ്പോൾ വംശഹത്യ… വംശ ഹത്യ പക്ഷേ അതിലേക്ക് നയിച്ച ട്രെയിൻ തീവെപ്പ് മറക്കണം… ട്രെയിനിനോടൊപ്പം കത്തിയമർന്ന ജീവനുകളെ മറക്കണം…. എന്താ ഇങ്ങനെ എന്ന് ചോദിച്ചാൽ അടുത്തതിടെ ഇസ്രായേലിൽ മരിച്ചുവീണ മാലാഖയെ കുറിച്ചിട്ട പോസ്റ്റുകൾ മണിക്കൂറുകൾക്കുള്ളിൽ മാറി മറിഞ്ഞത് ശ്രദ്ധിക്കണം… ഇങ്ങ് ഉമ്മൻ ചാണ്ടി മുതൽ അങ്ങ് പിണറായി വരെ ഹമാസിനെ വിശുദ്ധരാക്കാൻ കാണിച്ച ആ സന്മനസ്സുണ്ടല്ലോ അതാണ് ഭാരതത്തിന്റെ ശാപം, വേണമെങ്കിൽ ലോകത്തിന്റെ ശാപം… മുക്കാലിനു വിലയുണ്ട് അത് സാമ്പത്തികമായിട്ടും, വോട്ട് ബാങ്കായിട്ടും…വിലയില്ലാത്ത ജീവനുകൾക്ക് ചിരിക്കുന്ന ഇമോജി. അതുകൊണ്ട് തൃപ്തി പ്പെടുക തന്നെ, ഞാനൊക്കെ ചത്തുകണ്ടാൽ ഇമോജികൊണ്ടുള്ള റീത്തുകൾ നിറയും…
പലസ്തീന് വേണ്ടി കരയുന്ന സഖാക്കളും, ലീഗും ബംഗാളിക്കുവേണ്ടിയോ, കാശ്മീരിപണ്ഡിറ്റുകൾക്ക് വേണ്ടിയോ ഒരിക്കലും കരഞ്ഞ് കണ്ടില്ല .. ഒരു കാര്യം ഉറപ്പാണ് മരണത്തിനും, ബലാത്സംഗത്തിനുമൊക്കെ മതമുണ്ട്, മയക്കുമരുന്നിനും, കള്ളക്കടത്തിനും, കയ്യിട്ടുവാരലിനും മതമില്ല… അതിൽ ഒറ്റക്കെട്ടാണ്… ഏറ്റവും രസകരം ലോകം മുഴുവൻ കേൾക്കുന്ന പ്രതിഷേധ ശബ്ദം ഒന്ന് തന്നെ അള്ളാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹ്. ആ ശബ്ദത്തിന് മുൻപിൽ ഇസ്രായേലുകാരന്റെയും, ബംഗാളിയുടെയും, പാരീസുകാരന്റെയും എന്തിന് ജോസഫിന്റെയും നിലവിളി mute ആവും, ആയെ ഒക്കൂ… നമുക്ക് ഇമോജികൾക്ക് വേണ്ടി കാത്തിരിക്കാം.. ഒപ്പം മതേതരരായി പ്രണാമം, ഇന്നാലില്ലാഹി…, റസ്റ്റ് ഇൻ പീസ് എന്നിങ്ങനെ ടൈപ് ചെയ്യാം..
എന്റെ കാതുകളിൽ എല്ലാ നിലവിളികളും ഒന്നായെത്തുമ്പോൾ വെറുതെ “മരണമെത്തുന്ന നേരത്ത് നീയെൻ കമന്റിൽ അൽപ്പം ഇമോജി നൽകണേ എന്ന പാട്ടുപാടാം ” നന്ദുവിന് പ്രണാമം അർപ്പിച്ചപ്പോൾ വന്ന ഇമോജി കണ്ടു കുറിച്ചുപോയതാണ്.
Post Your Comments