
വാഗതനായ കെവിന് തമിഴ് ഹാസ്യ താരം സൂരിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വേലന്‍’. സ്കൈ മാന്‍ ഫിലിംസിന്റെ ബാനറില്‍ കലൈമകന്‍ മുബാറക് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ നടൻ മമ്മൂട്ടിയുടെ കടുത്ത ആരാധകനായാണ് സൂരി എത്തുന്നത്. ദിനേശന് എന്ന കഥാപാത്രത്തിന്റെ വിളിപ്പേര് മമ്മൂക്ക ദിനേശന് എന്നാണ്.
ചിത്രത്തിൽ പ്രഭു, തമ്പി രാമയ്യ, ഹരീഷ് പേരടി, ശ്രീ രഞ്ജനി, സുജാത എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മീനാക്ഷിയാണ് നായിക. തിള്ളൈയാര്‍ പളനിസാമി എന്ന കഥാപാത്രത്തെയാണ് പ്രഭു അവതരിപ്പിക്കുന്നത്. പാലക്കാട്ടുകാരനായ ‘ആനന്ദക്കുട്ടനെ’ തമ്പി രാമയ്യയും അവതരിപ്പിക്കുന്നു.
Post Your Comments