GeneralLatest NewsMollywoodNEWSSocial Media

‘വാബി സാബി’യ്ക്ക് ആശംസകളുമായി മമ്മൂട്ടിയും മഞ്ജുവും ഭാവനയും ; സന്തോഷം പങ്കുവെച്ച് ആന്റണി വർഗീസ്

ആന്‍റണിയും സുഹൃത്തുക്കളും ചേർ‍ന്ന് നടത്തിയ ഹിമാലയൻ യാത്രയുടെ ഓർമ്മകൾ കോർത്തുവെച്ച് ഒരുക്കിയ വീഡിയോയാണ് വാബി സാബി

യുവതാരം ആന്റണി വർഗീസും സംഘവും നടത്തിയ ഹിമാചൽ യാത്രയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത് പത്തു ദിവസത്തോളം നീണ്ട യാത്രയിലെടുത്ത നുറുങ്ങു വീഡിയോകൾ ഒരു യാത്രാ വിവരണം പോലെ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ പന്ത്രണ്ടു മിനിറ്റോളം ദൈർഘ്യമുള്ള ഈ വീഡിയോ വാബി സബി എന്നാണു പേരിട്ടിരിക്കുന്നത്, രണ്ടു എപ്പിസോഡുകളായി പുറത്തിറക്കുന്ന വാബി സബിയിലെ ആദ്യത്തെ എപ്പിസോഡിൽ ഹിമാചൽ പ്രദേശിലെ കൽഗയെ കേന്ദ്രീകരിച്ചാണ് വിവരിക്കുന്നത്. ഇപ്പോഴിതാ വീഡിയോ കണ്ട് ആന്റണിയ്ക്കും സുഹൃത്തുക്കൾക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടിയും നടിമാരായ മഞ്ജു വാര്യരും ഭാവനയും ഹണി റോസും നടൻ ഗണപതിയും.

വാബി സാബിയുടെ നി‍ർ‍മ്മാതാവ് വൈശാഖ് സി വടക്കേവീടാണ് വാട്സാപ്പിലും മെസഞ്ചറിലുമൊക്കെ താരങ്ങൾ വീഡിയോയെ കുറിച്ച് പറഞ്ഞ അഭിപ്രായങ്ങളുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചിരിക്കുന്നത്.

‘ മനോഹരം, നരേഷനും എഴുത്തും കുറച്ചുകൂടെ മികച്ചതാക്കാമായിരുന്നു എന്നാണ് മമ്മൂട്ടി വീഡിയോയെകുറിച്ച് പറഞ്ഞിരിക്കുന്നത്.

വീഡിയോ കണ്ടു, അടിപൊളി എന്നാണ് മഞ്ജു വാര്യരുടെ കമന്‍റ്. വീഡിയോ കണ്ടു, എന്ത് മനോഹരമായിരിക്കുന്നു, വൈശാഖ് വെറുതെ എടുത്ത വീഡിയോ എന്നാണ് പറഞ്ഞത്, പക്ഷേ മികച്ച ക്വാളിറ്റി. വലിയ സ്ക്രീനിലാണ് കണ്ടത്, മനംമയക്കുന്ന ചാരതുയുണ്ട്. പോകാൻ ഏറെ ആഗ്രഹമുള്ളയിടമാണ്. കണ്ടപ്പോൾ ഭയങ്കര ഫീൽ, പോകാൻ തോന്നി. തെരുവുനായകളെ പോലും കാണാൻ ഏറെ ഭംഗി. വാക്കുകളില്ല, അടിപൊളി, അടുത്ത വീഡിയോകള്‍ക്കായി കാത്തിരിക്കുന്നുവെന്നാണ് ഭാവനയുടെ കമന്‍റ്’.

‘കണ്ടു, നല്ല ചിന്ത, ആ സ്ഥലങ്ങളൊക്കെ ശരിക്കും എൻജോയ് ചെയ്തു. നല്ല ഫീൽ എന്നാണ് വീഡിയോ കണ്ട് ഹണി റോസിന്‍റെ കമന്‍റ്. മച്ചാനേ നൈസ് ആണ്, കണ്ടു’ എന്നാണ് നടൻ ഗണപതിയുടെ കമന്‍റ്.

ആന്‍റണിയും സുഹൃത്തുക്കളും ചേർ‍ന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ ഹിമാലയൻ യാത്രയുടെ ഓർമ്മകൾ കോർത്തുവെച്ച് ഒരുക്കിയ വീഡിയോയാണ് വാബി സാബി – എക്സ്പ്ലോറിംഗ് ഹിമാലയാസ് എന്ന പേരിൽ ഇറക്കിയിരിക്കുന്നത്. 6 സുഹൃത്തുക്കൾക്കൊപ്പമാണ് നടന്റെ യാത്ര.

സാനി യാസാണ് സംവിധായകൻ. വൈശാഖ് സി വടക്കേവീട്, സഫ സാനി എന്നിവരാണ് നിർമ്മാതാക്കൾ. രാഹുൽ ഛായാഗ്രഹണവും റിയാസ് മുഹമ്മദ് എഡിറ്റിങും സുമേഷ് സോമസുന്ദർ സംഗീതവും ഒരുക്കിയിരിക്കുന്നു. ടോക്കിസം യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button