അറുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളക്കരയിലെ മലയോരങ്ങളിലും കായലോരങ്ങളിലും അലയടിച്ച നാടകഗാനങ്ങൾ മലയാളികൾക്ക് ഒരു വെറും പാട്ടായിരുന്നില്ല. മറിച്ച് ഒരു കാലഘട്ടത്തിന്‍െറ ചിന്താധാരകളെ മാറ്റിമറിച്ച വികാരമായിരുന്നു. പ്രണയം, ഭക്തി, വിപ്ലവം തുടങ്ങി എല്ലാ വികാരങ്ങളെയും അടയാളപ്പെടുത്തിയ ഈ പാട്ടുകള്‍ മലയാളികളിൽ ഗൃഹാതുരത്വമുണർത്തുന്നവയാണ്.
മധുരിക്കും ഓർമ്മകളെ മലർമഞ്ചൽ കൊണ്ടുവരൂ.., താമരക്കുമ്പിളുമായ് അമ്മാവന് താഴോട്ടു പോരാമോ … പാവങ്ങളാണേലും ഞങ്ങളു പായസച്ചോറു തരാം തുടങ്ങിയ വരികളൊന്നു മൂളാത്ത പഴയ തലമുറയുണ്ടാകില്ല. പുതിയ തലമുറയിലെ പ്രതിഭകൾ ഹൃദ്യമായ ഈ വരികൾ പുനരാവിഷ്കരിക്കുമ്പോൾ മണ്മറഞ്ഞു പോയൊരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാകും അങ്ങനെ ചക്കര പന്തലും ചില്ലിമുളം കാടുകളും അന്യമായ നഗരത്തിൽ ലല്ലലല്ലം പാടി വരുകയാണ് ഒരുകൂട്ടം കുട്ടികൾ.
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നാടക ഗാനങ്ങൾ കോർത്തിണക്കി, ചക്കരപ്പന്തലില്‍ തേന്മഴ ചൊരിയും ചക്രവർത്തി കുമാരാ… എന്നവർ പാടുമ്പോൾ നിൻ മനോരാജ്യത്തെ രാജകുമാരിയായി വന്നു നിൽക്കാനൊരു മോഹമെന്ന് അറിയാതെ കൂടെ പാടി പോകുന്നവരാണ് സംഗീത പ്രിയരായ മലയാളികൾ. സോഷ്യൽ മീഡിയയിൽ കുട്ടികളുടെ നാടക ഗാനവീഡിയോ ശ്രദ്ധനേടുകയാണ്
Post Your Comments