
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നസിം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ഒരു മനോഹര ചിത്രവുമായാണ് നസ്രിയ എത്തിയിരിക്കുന്നത്. വിഖ്യാത ഹോളിവുഡ് നടി മർലിൻ മൺറോയെ ഒരു ക്യാൻവാസിൽ ഒരുക്കി അതിന്റെ ചിത്രമാണ് ഇൻസ്റ്റഗ്രാമിലൂടെ നസ്രിയ പങ്കുവെച്ചിരിക്കുന്നത്.
“മർലിൻ മൺറോയും ഞാനും” എന്ന് ഇംഗ്ലീഷിൽ അടിക്കുറിപ്പ് നൽകി ചിത്രം പങ്കുവെച്ചതിനോടൊപ്പം അത് നിർമ്മിക്കുന്ന സമയത്തെ ചിത്രവും നസ്രിയ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ബട്ടണുകളും മുത്തുകളും ഉള്ള ഒരു ഡിഐവൈ കിറ്റ് ഉപയോഗിച്ചാണ് നസ്രിയ ഇത് നിർമിച്ചിരിക്കുന്നത്.
ഇത് വാങ്ങുമ്പോൾ ഇതിനോട് ഒപ്പം ലഭിക്കുന്ന ചിത്രത്തിന്റെ സഹായത്തോടെയാണ് ഇത് ഒരുക്കുക. വ്യത്യസ്ത കളറുകളിലുള്ള ബട്ടണുകളും മുത്തുകളും കൃത്യമായ കളർ കോമ്പിനേഷനോട് കൂടി അറേഞ്ച് ചെയ്യുമ്പോൾ മനോഹരമായ ഒരു ക്യാനവാസ് ചിത്രം ലഭിക്കും. വിവിധ കളറുകൾ ഇതിൽ മാറ്റി ഉപയോഗിക്കാം.
https://www.instagram.com/p/CO2iHaYJYww/?utm_source=ig_web_copy_link
ചിത്രം കണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ദുൽഖറിന്റെ ഭാര്യ അമാൽ സൽമാൻ ഉൾപ്പടെ ചിത്രത്തിന് കമന്റ് നൽകിയിട്ടുണ്ട്. “ഇനി വേറെ കളർ കോംബോ നോക്കൂ” എന്നായിരുന്നു അമാലിന്റെ കമന്റ്.
Post Your Comments