കാന്‍സര്‍ അതിജീവനപോരാളി നന്ദു മഹാദേവ (27)യ്ക്ക് ആദരാഞ്ജലികളുമായി ഉണ്ണി മുകുന്ദനും മഞ്ജു വാര്യരും. ഫേസ്ബുക്കിലൂടെയാണ് ഇരുവരും നന്ദുവിന് ആദരാഞ്ജലികൾ അർപ്പിച്ചത്.
‘അതിജീവനത്തിന്റെ രാജകുമാരന് പ്രണാമം. കാൻസർ എന്ന രോഗത്തിനെ തന്റെ ചിരിയിലൂടെ തോൽപ്പിച്ച നന്ദു ഒടുവിൽ വിടവാങ്ങി’- ഉണ്ണി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
‘സമാധാനത്തോടെ വിശ്രമിക്കുക നന്ദു! # കേരള ക്യാൻ കാമ്പെയ്നുകൾക്കിടയിൽ നിങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഞാനടക്കം പലരെയും പ്രചോദിപ്പിച്ചതിന് നന്ദി!’- മഞ്ജു കുറിച്ചു.
സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ കാൻസർ രോഗികൾക്ക് കരുത്തും ആത്മവിശ്വാസവും പകർന്നാണ് നന്ദു ശ്രദ്ധേയനായത്. ആയിരക്കണക്കിന് അർബുദ ബാധിതർക്ക് പ്രതീക്ഷ പകരുന്ന അതിജീവനം – കാൻസർ ഫൈറ്റേഴ്സ് & സപ്പോർട്ടേഴ്സ് എന്ന ഫേസ് ബുക്ക് കൂട്ടായ്മ തുടങ്ങിയതും നന്ദുവിന്റെ നേതൃത്വത്തിലാണ്. കോഴിക്കോട് എം.വി.ആര് ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്.
Post Your Comments