GeneralLatest NewsMollywoodNEWS

ആ കുറിപ്പ് ഞങ്ങളുടെ കയ്യിൽ നിന്നും പോയി… പതിനായിരം കമന്റുകൾ; മറുപടിയുമായി ബാലചന്ദ്രമേനോൻ

മെയ് 12 നു ഒരുമിച്ചുകൂടിയിട്ടുള്ളത് ഓർത്തപ്പോൾ ഒരു ചെറിയ പരാമർശം വേണമെന്ന് ഭാര്യക്കുമൊരു മോഹം

മുപ്പത്തിയൊമ്പതാം വിവാഹ വാർഷിക ദിനത്തിൽ സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടിയിരുന്നു. പതിനായിരത്തിൽ അധികം കമന്റുകളും ലൈക്കുകളും കിട്ടിയ തന്റെ പോസ്റ്റിനു ആരാധകർക്ക് മറുപടിയുമായി പുതിയ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. വരദയുമായുള്ള പ്രണയകഥ തന്റെ യൂടൂബ് ചാനലിലൂടെ ഉടൻ തന്നെ പങ്കുവയ്ക്കുമെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ അദ്ദേഹം പറഞ്ഞു

കുറിപ്പ് പൂർണ്ണ രൂപം

ഇന്ന് ചെറിയ പെരുന്നാൾ ദിനത്തിൽ ഏവർക്കും ആശംസകൾ അറിയിക്കാൻ എനിക്ക് ഒരു പ്രത്യേക സന്തോഷമുണ്ട് …
ഈ ചെറിയ പെരുന്നാൾ ദിനത്തിലെ എന്റെ സന്തോഷത്തിനു കാരണമായത് ഞാൻ ഇന്നലെ പോസ്റ്റ് ചെയ്ത എന്റെ വിവാഹ വാർഷിക വിളംബരത്തിനു നിങ്ങൾ നൽകിയ ഗംഭീരമായ വരവേൽപ്പാണ് …
അമ്മയാണേ സത്യം …

read also: നേരില്‍ കാണാന്‍ കഴിയാത്ത അവസ്ഥ, ഉറ്റസുഹൃത്ത് അപ്പ ഹാജയുമൊത്തുള്ള പെരുന്നാള്‍ ഓര്‍‍മ്മകള്‍ പങ്കുവെച്ച്‌ കൃഷ്ണകുമാര്‍

ഞാൻ വരദയോട് പറഞ്ഞു .ഇക്കുറി നമുക്ക് ഇക്കാര്യം ആരെയും ഓർമ്മിപ്പിക്കാൻ പോകണ്ട . കാരണം നാടുമുഴുവൻ കോവിഡ് മ്ലാനതയിലാണ് . നിൽക്കണ നിൽപ്പിൽ കുഴഞ്ഞു വീണുള്ള മരണങ്ങൾ , വാക്സിൻ കുത്തിവെയ്പ്പ് , ഗംഗയിലൂടെ ഒഴുകുന്ന ഉടയോനില്ലാത്ത ശവശരീരങ്ങൾ …..ഇതിനിടയിൽ വിവാഹവാർഷികം എന്നൊക്കെ ആരെ ബോധ്യപ്പെടുത്താനാണ് ?
എന്നാൽ ഇത്രയും കാലം മുടക്കമില്ലാതെ ലോകത്തിന്റെ എവിടെയാണെങ്കിലും .(ഇന്ത്യക്കകത്തോ പുറത്തൊപ്രശ്നമല്ല ) മെയ് 12 നു ഒരുമിച്ചുകൂടിയിട്ടുള്ളത് ഓർത്തപ്പോൾ ഒരു ചെറിയ പരാമർശം വേണമെന്ന് ഭാര്യക്കുമൊരു മോഹം… അങ്ങിനെ വന്ന ആ കുറിപ്പ് ഞങ്ങളുടെ കയ്യിൽ നിന്നും പോയി…

ഇതെഴുതുമ്പോൾ ഏതാണ്ട് 14 ലക്ഷമായി വ്യാപനം …
(കോവിഡിനു മാത്രമല്ല ‘വ്യാപനം’ ബാധകം ..അല്ലെ ?)
65000 ന് മീതെ ലൈക്സ് ….
700 നു മീതെ ഷെയേർസ് ….
എന്തിന്‌ ? 11000 നു മീതെ കമന്റ്സ് …..

ഇവിടെ ഞാൻ എടുത്തു പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. യൗവ്വനത്തിന്റെ പകിട്ടിൽ വിരാജിക്കുന്ന യുവമിഥുനങ്ങളല്ല ഇവിടത്തെ നായികാ നായകന്മാർ ……മുപ്പത്തി ഒന്‍പതു വർഷങ്ങൾക്ക് മുൻപ് വിവാഹം കഴിഞ്ഞ ഒരു ചലച്ചിത്ര സംവിധായകന്റെ വിവാഹവാർഷികത്തിന്റെ പരാമർശമാണ് …അതിനു ഇവിടുത്തെ ബഹുജനങ്ങൾ ഇത്രയും കൗതുകം കാണിച്ചെങ്കിൽ എനിക്ക് പ്രതികരിക്കാതിരിക്കാൻ പറ്റില്ല …എന്നാൽ പതിനായിരം കമന്റുകൾക്ക് മറുപടി എന്നാൽ അചിന്ത്യം .കുറെ ഏറെ വായിച്ചു ,ഏതാണ്ട് 2000ത്തോളം കുറിപ്പുമെഴുതി,പിന്നെ കൈകഴച്ചു .’അപ്പൂപ്പനായില്ലേ’ ന്ന് ?
അപ്പോൾ ഒരു പോസ്റ്റ് തന്നെ ആകാമെന്ന് കരുതി …

രസകരമായ കമന്റുകൾ …അപ്പി കോരുന്നത് അങ്ങ് ഏറ്റു .
ചിലർക്ക് എന്നെ കൊണ്ട് അപ്പി കോരിച്ചേ പറ്റു .
‘ഉണ്ണിമൂത്രം പുണ്യഹമാണെന്നു ചിലർ ….
‘നിങ്ങടെ നാട്ടിൽ ആണുങ്ങളാണോ അപ്പി കോരുന്നത് ‘ എന്ന് മറ്റു ചിലർ… എന്തിനു പറയുന്നു …’അപ്പി’ ഹീറോ ആയി എന്ന് പറഞ്ഞാൽ മതിയല്ലോ ..
എല്ലാ ഓൺലൈൻ മീഡിയയിലും ‘അപ്പി’ വിലസി …

ഇനി വിഷയത്തിലേക്ക് ….
സംഗതി പറഞ്ഞതൊക്കെ ശരിയാണ് …വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചിരുന്ന ഞാൻ ഒരു പെൺകുട്ടിയെ കണ്ട നിമിഷത്തിൽ തന്നെ ആ കുട്ടിയെ വേണമെന്ന് തീരുമാനിക്കുന്നു ..ഒന്നും ആലോചിക്കാതെ അതിനെ പിന്തുടർന്ന് ഒടുവിൽ കഴുത്തിൽ മിന്നു കെട്ടുന്നു …പറഞ്ഞപ്പോ,അങ്ങ് തീർന്നു. എന്നാൽ അതിന്റെ പിന്നിൽ ഉദ്വേഗം ജനിപ്പിക്കുന്ന ഒരു പ്രണയകഥയുണ്ടു സഖാക്കളെ…അപ്പോഴാണ് ഈ കുടുംബസംവിധായകൻ അപകടകാരിയാണെന്നു നിങ്ങൾ അറിയാൻ പോകുന്നത്. ഈ കമന്റുകൾ അയച്ചവരിൽ എന്റെയും എന്റെ മക്കളുടെയും കല്യാണത്തിന് ‘ഉണ്ടവർ ‘ ഉണ്ട് എന്നുള്ളത് അതിലും രസകരം ! മുപ്പത്തൊമ്പതാം വർഷവും ഞങ്ങളുടെ ഈ കൂട്ടുകെട്ടിന് കയ്യടി നൽകിയ നിങ്ങൾക്കായി ആ പ്രണയ കഥ ഞാൻ വരാൻ പോകുന്ന “filmy FRIDAYS ..SEASON 3” ൽ ഒരു സെഗ്മെന്റ് ആയി അവതരിപ്പിക്കാനുള്ള സമ്മതം വാമ ഭാഗത്തു നിന്നും വാങ്ങിയ വിവരം കൂടി ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു. ഒരു പ്രണയകഥക്കുള്ള എല്ലാ ചേരുവകളും അതിലുണ്ടാവും .ദയവു ചെയ്തു അതിന്റെ ഒരംശം പോലും ആരും കോപ്പി അടിക്കരുത്. ( ഉള്ള കാശ് തന്നാൽ ഞാൻ സമ്മതം തരാം …)

കോവിഡ് പാര പണിഞ്ഞില്ലാ എങ്കിൽ നമ്മൾ രക്ഷപെട്ടു …
കൂട്ടത്തിൽ ഓർമ്മിപ്പിക്കട്ടെ …സോപ്പിട്ട് കൈ കഴുകാനും വായ് മൂടിക്കെട്ടാനും അകലങ്ങളിൽ ‘ രാപാർക്കാനും ‘ ഒരു കാരണവശാലും മറന്നേക്കല്ലേ….
വിവാഹമായാലും , വാർഷികമായാലും ….ചെറിയപെരുന്നാൾ അയാലും …
that’s ALL your honour !

https://www.facebook.com/SBalachandraMenon/posts/322681759220327

shortlink

Related Articles

Post Your Comments


Back to top button