CinemaGeneralMollywoodNEWS

‘ക്ലാസ്മേറ്റ്സ്’ സിനിമ ഞാന്‍ നഷ്ടപ്പെടുത്തിയതിന് എന്‍റെ ഭാര്യയോടായിരുന്നു ലാലുവിന്‍റെ ദേഷ്യം: കുഞ്ചാക്കോ ബോബന്‍

ആ സമയത്താണ് ഞങ്ങള്‍ ഒരു വേളാങ്കണ്ണി ട്രിപ്പ് പ്ലാന്‍ ചെയ്യുന്നത്

സിനിമയില്‍ നിന്ന് വലിയ ഒരിടവേള എടുത്തതിനു ശേഷം രണ്ടാം വരവില്‍ മിന്നിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. വികെ പ്രകാശ്‌ സംവിധാനം ചെയ്ത ‘ഗുലുമാലും’, ലാല്‍ ജോസ് സംവിധാനം ചെയ്ത ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യുമൊക്കെ പതിവ് കുഞ്ചാക്കോ ബോബന്‍ സിനിമകളെ ബ്രേക്ക് ചെയ്ത സിനിമകളായിരുന്നു. ലാല്‍ ജോസിന്റെ സിനിമയിലൂടെ തിരിച്ചു വരവ് ശക്തമാക്കിയെങ്കിലും ലാല്‍ ജോസിന്റെ തന്നെ ഒരു സൂപ്പര്‍ ഹിറ്റ് സിനിമ ചെയ്യാന്‍ കഴിയാതെ പോയതിന്റെ അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബന്‍

“എന്റെ രണ്ടാം വരവില്‍ എനിക്ക് കൂടുതല്‍ നല്ല സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞത് ലാല്‍ ജോസ് എന്ന സംവിധായകനുമായുള്ള സൗഹൃദം കൊണ്ടാണ്. ഞാന്‍ ലാലുവിനെ ആദ്യം കാണുന്നത് ‘രണ്ടാം ഭാവം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു ലാലു എന്നെ ‘ക്ലാസ്മേറ്റ്സ്’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ എനിക്ക് മറ്റുചില പ്രശ്നങ്ങള്‍ കാരണ അഭിനയിക്കാന്‍ സാധിച്ചില്ല. അന്ന് മുതല്‍ ലാലുവിന് എന്നോട് ചെറിയ ദേഷ്യമായി. എന്നേക്കാള്‍ എന്‍റെ ഭാര്യയോടായിരുന്നു ദേഷ്യം. കാരണം പ്രിയ പറഞ്ഞിട്ടാണ് ഞാന്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നതെന്ന തെറ്റിധാരണ ലാലുവിന് ഉണ്ടായിരുന്നു. ആ സമയത്താണ് ഞങ്ങള്‍ ഒരു വേളാങ്കണ്ണി ട്രിപ്പ് പ്ലാന്‍ ചെയ്യുന്നത്. ഞാനും ബെന്നി.പി നായരമ്പലത്തിന്റെ കുടുംബവും, ആന്‍റോ ജോസഫിന്റെ കുടുംബവും ചേര്‍ന്നുള്ള ഒരു യാത്ര. ആന്റോ ജോസഫിനും കുടുംബത്തിനും വരാന്‍ കഴിയാതിരുന്നതിനാല്‍ ആ ഒഴിവിലേക്ക് ലാല്‍ ജോസും കുടുംബവും വന്നു. അങ്ങനെയാണ് ഞങ്ങള്‍ കൂടുതല്‍ അടുക്കുന്നതും ‘ക്ലാസ്മേറ്റ്സ്’ എനിക്ക് ചെയ്യാന്‍ കഴിയാതിരുന്നതിലെ കാര്യം ലാല്‍ ജോസിനു മനസിലാക്കി കൊടുക്കുന്നതും”.കുഞ്ചാക്കോ ബോബന്‍ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button