
കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ രജനീകാന്ത്. മകൾ സൗന്ദര്യയാണ് അച്ഛൻ വാക്സിൻ സ്വീകരിച്ച വിവരം പങ്കുവെച്ചത്. നമ്മുടെ തലൈവര്‍ വാക്സിനെടുത്തുവെന്ന് സൗന്ദര്യ എഴുതുന്നു. നമുക്ക് കൊവിഡ് വൈറസിനെതിരെ പോരാടി ജയിക്കാം എന്നും സൗന്ദര്യ കൂട്ടിച്ചേർത്തു.
രജനികാന്തിന്റെ സുഹൃത്തും നടനുമായ കമല്‍ഹാസനും അടുത്തിടെ കൊവിഡിന് എതിരെ വാക്സിൻ സ്വീകരിച്ചിരുന്നു. വാക്സിൻ എടുത്തതിന്റെ ഫോട്ടോകളും കമല്ഹാസൻ തന്നെ പങ്കുവെച്ചിരുന്നു.
Post Your Comments