രാജീവ് രവിയുടെ സംവിധാനത്തിൽ നിവിന്‍ പോളി കേന്ദ്രകഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘തുറമുഖം’. ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടു. നടൻ നിവിൻ പോളി തന്റെ ഒഫീഷ്യൽ ഫേസ്ബുക്കിലൂടെയാണ് ടീസർ പുറത്തുവിട്ടത്. കെ എം ചിദംബരന്‍ രചിച്ച ‘തുറമുഖം’ നാടകത്തെ ആസ്പദമാക്കിയാണ് സിനിമ. അദ്ദേഹത്തിന്റെ മകനായ ഗോപന്‍ ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
കൊച്ചി തുറമുഖത്ത് അന്‍പതുകളുടെ തുടക്കത്തില്‍ നടന്ന തൊഴിലാളി സമരങ്ങളും വെടിവയ്പ്പുമെല്ലാം ആധാരമാക്കിയുള്ളതായിരുന്നു കെ എം ചിദംബരത്തിന്റെ നാടകം. ബിജു മേനോന്‍, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്. മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments