കോവിഡ് വാക്സിൻ സ്വീകരിച്ച വിവരം പങ്കുവെച്ച് നടി നിക്കി ഗല്‍റാണി. നടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സൂചി പേടിയായിരുന്നെങ്കിലും താനും വാക്സിന് എടുത്തു എന്ന് നിക്കി ഗല്‍റാണി പറയുന്നു. കൂടാതെ എല്ലാവരും വാക്സിന് എടുക്കണമെന്നും നിക്കി നിർദ്ദേശിച്ചു.
‘ഞാന്‍ എന്റെ ആദ്യ വാക്സിന് സ്വീകരിച്ചു. എനിക്ക് സൂചി ഭയങ്കര പേടിയായിരുന്നു. എന്നാല്‍ നല്ലൊരു കാര്യം (ഞാനും എന്റെ കുടുംബവും) ചെയ്ത സന്തോഷമുണ്ട്. എനിക്കറിയാം, വാസ്കിന് സ്വീകരിക്കേണ്ട സ്ഥലം കണ്ടെത്തുക പ്രയാസമാണ്. പക്ഷെ ദയവ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുകയും, നിങ്ങളുടെ സമീപ പ്രദേശത്ത് എവിടെയാണ് ലഭിയ്ക്കുന്നത് എന്നും അന്വേഷിച്ച് വാക്സിന് സ്വീകരിക്കുകയും ചെയ്യണം എന്ന് നിക്കി ഗല്‍റാണി പറയുന്നു’.
കൊറോണ വൈറസ് തുടക്കത്തില്‍ തന്നെ ബാധിച്ച നായികമാരില്‍ ഒരാളാണ് നിക്കി ഗല്‍റാണി. കഴിഞ്ഞ വര്‍ഷമാണ് നടിയ്ക്ക് കൊവിഡ് ബാധിച്ചത്. ചെറിയ ചില രോഗ ലക്ഷണങ്ങള്‍ മാത്രമേ നടിയ്ക്ക് ഉണ്ടായിരുന്നുള്ളൂ. രോഗം വന്ന ശേഷം നടി ആരാധകര്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. വൈറസ് ബാധ ഏറ്റാല്‍ ഭയപ്പെടരുത്.. ചെറിയ ചില ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ ടെസ്റ്റ് ചെയ്യുകയും ചികിത്സയ്ക്ക് വിധേയരാകുകയും ചെയ്യണം എന്നാണ് നിക്കി പറഞ്ഞത്.
https://www.instagram.com/p/COsepeHngXa/?utm_source=ig_web_copy_link
Post Your Comments