കാര്‍ത്തിയെ നായകനാക്കി പി എസ് മിത്രന് ഒരുക്കുന്ന ചിത്രമാണ് ‘സര്‍ദാര്‍’. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പാതി വഴിക്ക് നിന്നു പോയതുകൊണ്ടുണ്ടായ നഷ്ടങ്ങളാണ് ചർച്ചയാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിങിനായി രണ്ട് കോടി രൂപയുടെ സെറ്റാണ് ഇട്ടത് എന്നും തൊട്ടു പിന്നാലെ സിനിമയുടെ ചിത്രീകരണവും മുടങ്ങി പോവുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ പ്രധാന രംഗങ്ങള്‍ ചിത്രീകരിയ്ക്കുന്നതിനായി പ്രത്യേകം സെറ്റിടുകയായിരുന്നു. രണ്ട് കോടി രൂപയോളം ചെലവഴിച്ചാണ് സെറ്റിട്ടത്. എന്നാല്‍ സെറ്റിട്ട് ഷൂട്ടിങ് ആരംഭിച്ച് രണ്ട് ദിവസം കഴിയുമ്പോഴേക്കും നിര്‍ത്തേണ്ടിയും വന്നു. നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സര്‍ദാറിന്റെ ഷൂട്ടിങ് നിര്‍ത്തി വച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായാല്‍ വീണ്ടും ഷൂട്ടിങ് ആരംഭിയ്ക്കും എന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ചിത്രത്തിൽ റാഷി ഖന്നയും രജിഷ വിജയനുമാണ് നായികമാരായി എത്തുന്നത്. കാര്‍ത്തിയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സുല്‍ത്താന്‍ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Post Your Comments