പെരുന്നാള്‍ ആശംസകള്‍ നേർന്നുകൊണ്ട് പങ്കുവെച്ച വീഡിയോയ്ക്ക് നേരെ വർഗീയ പരാമർശം നടത്തിയ വ്യക്തിക്ക് കിടിലൻ മറുപടിയുമായി നടി അനു സിത്താര. ‘പരിവർത്തനം എങ്ങോട്ട് ?’ എന്നായിരുന്നു ചോദ്യം. ‘മനുഷ്യനിലേക്ക്’ എന്നായിരുന്നു അനു നൽകിയ മറുപടി. നിമിഷ നേരംകൊണ്ടാണ് ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധി പേരാണ് അനു സിത്താരയെ പ്രശംസിച്ച് എത്തിയത്.
‘മനുഷ്യനാവുക, അതിർത്തികൾക്കപ്പുറം സ്നേഹിക്കാനും, ഒപ്പം ചേർന്നു നിൽക്കുവാനും നമ്മൾ പ്രാപ്തരാവുക. അനു സിതാരയുടെ മറുപടിയിൽ എല്ലാമുണ്ട്‘, എന്നാണ് ഒരു ആരാധകന്റെ കമന്റ്. ഒരുപാട് പേരാണ് അനുവിന്റെ ധീരമായ മറുപടിയെ പ്രകീർത്തിച്ച് സമൂഹമാധ്യമത്തിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.
ഹാപ്പി വെഡ്ഡിങ്, രാമന്റെ ഏദന്‍ത്തോട്ടം തുടങ്ങിയ സിനിമകളിലൂടെയാണ് അനു സിത്താര ശ്രദ്ധേയയായത്. നായികാ വേഷങ്ങള്‍ക്ക് പുറമെ സഹനടിയായും അനു പ്രേക്ഷകര്‍ക്ക് മുന്പില് എത്തിയിരുന്നു. മണിയറയിലെ അശോകനാണ് നടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Post Your Comments