മകനോടുള സ്നേഹത്തിന്റെ ആഴം പറഞ്ഞു നടി കനിഹ. മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തനിക്ക് തിരിച്ചു കിട്ടിയ അത്ഭുത ബാലനാണ് തന്റെ മകനെന്നും കനിഹ അതി വൈകാരികതയോടെ പങ്കുവയ്ക്കുന്നു. മരണത്തിന്റെ വക്കോളം പോയി തിരിച്ചു വന്നവനാണ് തങ്ങളുടെ മകനെന്നും, തങ്ങള്‍ക്കവന്‍ അത്ഭുത ബാലനാണെന്നും മകനെക്കുറിച്ച് ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പങ്കുവച്ചു കൊണ്ട് കനിഹ പറയുന്നു.
“മരണത്തിന്റെ വക്കോളം പോയി തിരിച്ചു വന്നവനാണ് ഋഷി. ഞങ്ങൾക്കവന്‍ അത്ഭുതബാലനാണ്. ഋഷിയുടെ പൊക്കിള്‍ മുതല്‍ നെഞ്ചുവരെ ഇന്നും ഓപ്പറേഷൻ കഴിഞ്ഞ തുന്നലിന്റെ അടയാളമുണ്ട്. സമാനതകളില്ലാത്തതായിരുന്നു അവന്റെ ബാല്യം. സൂചി മുനയാല്‍ തുളയാത്ത ഭാഗങ്ങള്‍ ശരീരത്തില്‍ കുറവായിരുന്നു. ഹോസ്പിറ്റലില്‍ നിന്ന് വീട്ടിലെത്തിയ ശേഷവും പ്രയാസങ്ങൾ വിട്ടുപോയില്ല. മേലാസകലം തുന്നലുമായി ലഭിച്ച കുഞ്ഞിനെ സാധാരണ കുട്ടികളെ എടുക്കുന്ന പോലെ വാരിയെടുക്കാനോ ഓമനിക്കാനോ കഴിഞ്ഞില്ല. ഇന്നവന്റെ വളർച്ച ആഹ്ലാദത്തോടെയാണ് കാണുന്നത്. മറ്റു കുട്ടികൾക്കൊപ്പം കളിച്ചു വളരുന്നു. വര്‍ഷത്തിലൊരിക്കല്‍ ചെക്കപ്പിനായി കൊണ്ടുപോകും. ശാരീരിക പ്രയാസങ്ങളൊന്നുമില്ല. ഋഷിക്ക് രണ്ടര വയസ്സാകുമ്പോള്‍ അവന് വേണ്ടിയാണ് ഞങ്ങൾ നാട്ടിലേക്ക് മടങ്ങിയത്. നാടും, നാട്ടാചാരങ്ങളും, സംസ്കാരവും എല്ലാം അറിഞ്ഞുതന്നെ ഋഷി വളരണമെന്ന തീരുമാനമായിരുന്നു അതിനുപിന്നിൽ”. നടി കനിഹ പറയുന്നു.
Post Your Comments