GeneralLatest NewsMollywoodNEWS

‘ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്’; പ്രിയദര്‍ശന്‍

ഡെന്നിസ് ജോസഫിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ സഹപ്രവര്‍ത്തകര്‍.

മലയാളത്തിൽ ഹിറ്റുകൾ അണിയിച്ചൊരുക്കിയ പ്രിയ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ സഹപ്രവര്‍ത്തകര്‍.

ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്- ഡെന്നിസിന്റെ ചിത്രം പങ്കുവെച്ച്‌ പ്രിയദര്‍ശന്‍ കുറിച്ചു.

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങൾക്ക് ഹിറ്റുകൾ സമ്മാനിച്ച എഴുത്തുകാരനാണ് ഡെന്നിസ് ജോസഫ്. നിറക്കൂട്ട്, ന്യൂഡൽഹി, രാജാവിന്റെ മകൻ എന്ന് തുടങ്ങി ഒരുപിടി കമ്പോള ചിത്രങ്ങളിലൂടെ ഈ താരങ്ങൾക്ക് സൂപ്പർതാരപദവി സ്വന്തമാക്കാനും സഹായിച്ച ഡെന്നിസ് ജോസഫ് ഓർമായാകുമ്പോൾ മിഥുന്‍ മാനുവല്‍, വിനയ് ഫോര്‍ട്ട്, ബി ഉണ്ണികൃഷ്ണന്‍, പൃഥ്വിരാജ്, സന്തോഷ് ശിവന്‍ തുടങ്ങി നിരവധിപേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ രംഗത്തെത്തി.

shortlink

Related Articles

Post Your Comments


Back to top button