പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ വിയോഗം മലയാള സിനിമയ്ക്കകത്തും പുറത്തും വലിയ ഞെട്ടലുണ്ടാക്കുമ്പോള്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് തിരക്കഥാകൃത്തിനെ അനുസ്മരിക്കുകയാണ് നടന്‍ സുരേഷ് ഗോപി. ‘സിനിമ വേദിക്ക് അവിസ്മരണീയമായ കഥാപാത്രങ്ങളും സിനിമകളും സൃഷ്ഠിച്ച എന്റെ സിനിമ ജീവിതത്തിന് തന്നെ ശക്തി പകര്‍ന്ന പ്രിയ സുഹൃത്ത് ഡെന്നിസ് ജോസഫിന് വിട!’ സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
Also Read:മകന്‍റെ സിനിമയില്‍ താന്‍ വിളിച്ചത് കൊണ്ടല്ല കമല്‍ഹാസന്‍ അഭിനയിച്ചതെന്ന് ജയറാം
മലയാള സിനിമയിലെ എന്‍സൈക്ലോപീഡിയയായിരുന്നു ഡെന്നിസ് ജോസഫ് എന്നും മലയാള സിനിമയുടെ വലിയൊരു ചരിത്രത്തിന്റെ നഷ്ടമാണ് ഡെന്നിസ് ജോസഫിന്റെ വിയോഗത്തോടെയുണ്ടാകുന്നതെന്നുമായിരുന്നു നടൻ ജഗദീഷ് പറഞ്ഞത്. മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ളവർ ഡെന്നിസിനെ ഓർമിച്ച് കുറിപ്പുകളെഴുതി.
ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരം ആയിരുന്നു ഡെന്നീസ് ജോസഫിന്റെ അന്ത്യം. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സ്രഷ്ടാവാണ് വിട വാങ്ങിയത്. ന്യൂഡല്‍ഹി, രാജാവിന്റെ മകന്‍, നിറക്കൂട്ട്, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി നാല്‍പ്പഞ്ചില്‍ അധികം സിനിമകളാണ് അദ്ദേഹത്തിന്റേതായി ഉള്ളത്. മമ്മൂട്ടിയും മോഹന്‍ലാലും താരപദവിയിലേക്ക് ഉയര്‍ന്ന് സിനിമകളുടെ തിരക്കഥ അദ്ദേഹത്തിന്റേത് ആയിരുന്നു.
Post Your Comments