GeneralLatest NewsMollywoodNEWSSocial Media

മാതൃദിനത്തിൽ സായ് ഒരുക്കിയ സർപ്രൈസ് ; സന്തോഷം പങ്കുവെച്ച് നവ്യ

സർപ്രൈസ് ഒരുക്കിയ മകന് കെട്ടിപ്പിടിച്ച് മുത്തം നൽകിയാണ് നവ്യ തന്റെ സ്നേഹം അറിയിച്ചത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മാതൃദിനത്തിൽ മകൻ സായ് ഒരുക്കിയ സർപ്രൈസിനെ കുറിച്ച് പങ്കുവെയ്ക്കുകയാണ് നവ്യ. കാൻഡിൽ ലൈറ്റിന്റെ മനോഹാരിതയിൽ മദേഴ്‌സ് ഡേ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് സായി. അതിനുശേഷം റൂമിലായിരുന്ന അമ്മ നവ്യയെ പേടിപ്പിക്കുന്ന തരത്തിൽ വിളിച്ച് പുറത്തെത്തിക്കുകയായിരുന്നു സായി.

സായിയുടെ വിളി കേട്ട് പേടിച്ച് പുറത്തെത്തിയ നവ്യ അപ്രതീക്ഷിത സംഭവം കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും മകന്റെ പ്രവൃത്തികണ്ട് സന്തോഷം പങ്കുവച്ചു. ആദ്യമൊന്ന് ഭയപ്പെട്ട നവ്യ അതിന്റെ ഭാഗമായി കൈ കൊണ്ട് ഒരടിയും കൊടുത്തു. സർപ്രൈസ് കണ്ട് മനം നിറഞ്ഞ് നിൽക്കവേയാണ് നവ്യയോട് ഹാപ്പി മദേഴ്സ് ഡേ എന്ന് സായി പറഞ്ഞത്. പിന്നാലെ ഇത്രയും വലിയൊരു സർപ്രൈസ് ഒരുക്കിയ മകന് കെട്ടിപ്പിടിച്ച് മുത്തം നൽകിയാണ് നവ്യ തന്റെ സ്നേഹം അറിയിച്ചത്.

“എന്റെ ജാൻ എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു, നിന്നെ എന്റെ ജീവിതത്തിൽ ലഭിച്ചത് അനുഗ്രഹമാണ്,” എന്ന് കുറിച്ചുകൊണ്ടാണ് നവ്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മദേഴ്സ് ഡേ പോലെ​ ആൺകുട്ടികൾക്കായി ഒരു ദിവസമില്ലാത്തതിന് ദൈവത്തിന് നന്ദിയെന്നും നവ്യ കുറിക്കുന്നു. ഇത്തരം സർപ്രൈസുകൾ അവൻ തിരിച്ചും പ്രതീക്ഷിക്കുമല്ലോ, ഇത്തരത്തിലുള്ള ദിവസങ്ങൾ ഓർത്തുവയ്ക്കുന്നതിൽ താൻ വളരെ പിറകിലാണെന്നും നവ്യ പറയുന്നു.

https://www.instagram.com/p/COqG1qSDjde/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button