ബാലതാരമായെത്തി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരമാണ് ശരണ്യ മോഹൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് ശരണ്യ സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല മറ്റു അന്യഭാഷാ ചിത്രങ്ങളിലും താരം തിളങ്ങി. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന ശരണ്യ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.
2015 സെപ്തംബറിലാണ് ശരണ്യയും അരവിന്ദും വിവാഹിതരായത്. അരവിന്ദ് വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ്. ഇരുവർക്കും രണ്ടുമക്കളാണ്. മക്കൾക്ക് ഒപ്പമുള്ള ചിത്രങ്ങളുമായും ശരണ്യ എത്താറുണ്ട്. അരവിന്ദും ടിക്‌ടോക് വീഡിയോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ്. ഇപ്പോഴിതാ അരവിന്ദ് പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
കൊറോണ കാരണം കുഞ്ഞുങ്ങളുടെ സാമൂഹിക ഇടപെടലിനുള്ള നൈപ്പുണ്യം നഷ്ടം ആകുന്നുവെന്ന് അരവിന്ദ് പറയുന്നു. ഒന്നാം ക്ലാസ്സിൽ ആകുമ്പോഴെങ്കിലും നീ സ്കൂൾ കാണുവോടെ എന്ന് മകനോട് തമാശ രൂപേണ ചോദിക്കാറുണ്ടെന്നും അരവിന്ദ് കുറിച്ചു. ചോദ്യം കാലിക പ്രസക്തി ഉള്ളത് ആണ് എന്ന് ചിന്തിക്കുമ്പോൾ എവിടെയോ ഒരു ആന്തലുണ്ടാകാറുണ്ടെന്നും അരവിന്ദ് കുറിച്ചു. മക്കളുടെ ചിത്രവും അരവിന്ദ് പങ്കുവെച്ചിട്ടുണ്ട്
‘കൊറോണ കാരണം നഷ്ടം ആകുന്നത് പിള്ളേരുടെ സാമൂഹിക ഇടപെടലിനുള്ള നൈപ്പുണ്യം ആണ്.. ഇടയ്ക്കു ഞാൻ ഇവിടെ കോമഡി ആയി മോനോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്..ഒന്നാം ക്ലാസ്സിൽ ആകുമ്പോഴെങ്കിലും നീ സ്കൂൾ കാണുവോടെ?” എന്ന്. ചോദ്യം കാലിക പ്രസക്തി ഉള്ളത് ആണ് എന്ന് ചിന്തിക്കുമ്പോൾ എവിടെയോ ഒരു ആന്തൽ’ അരവിന്ദ് കുറിക്കുന്നു.
Post Your Comments