
മോഹൻലാൽ, ഇന്നസെന്റ് , കനക കൂട്ടുകെട്ടിൽ എത്തിയ സൂപ്പർഹിറ്റ് ചിത്രമാണ് വിയറ്റ്നാം കോളനി. ഈ ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിതിനായ താരമാണ് വിജയാ രംഗരാജു. റാവുത്തര്‍ എന്ന കോളനി വില്ലനെ മനോഹരമായി അവതരിപ്പിച്ച വിജയ രംഗരാജുവിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ജീവനു വേണ്ടി കേണപേക്ഷിച്ചു കൊണ്ടായിരുന്നു അദ്ദേഹം വീഡിയോയില്‍ എത്തിയത്. തനിക്ക് ഒരു അബദ്ധം പറ്റി പോയതാണ് എന്നും തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ച് അദ്ദേഹം പൊട്ടിക്കരഞ്ഞു. കന്നട പ്രേക്ഷകരോടാണ് താരത്തിന്റെ ഈ അഭ്യര്‍ത്ഥന.
ഒരു ടെലിവിഷന്‍ പരിപാടിയില്‍ വിജയ രംഗരാജു കന്നഡ സിനിമയിലെ സൂപ്പര്‍ ഹീറോയായിരുന്ന വിഷ്ണുവര്‍ധനു എതിരായി പറഞ്ഞതിന് പിന്നാലെ ആരാധകരുടെ ഭീഷണി ഉയർന്നിരുന്നു. ജീവനു വരെ ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് വിജയ രംഗരാജു മാപ്പു പറഞ്ഞു കൊണ്ട് രംഗത്തെത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു.
Post Your Comments