GeneralKollywoodLatest NewsNEWS

നടൻ മൻസൂർ അലി ഖാൻ അത്യാഹിത വിഭാഗത്തിൽ ; അടിയന്തര ശസ്ത്രക്രിയ ആവശ്യമെന്ന് റിപ്പോർട്ട്

നേരത്തെ നടന്‍ വിവേകിന്റെ മരണത്തെത്തുടര്‍ന്ന് മന്‍സൂര്‍ നടത്തിയ പരാമർശം ഏറെ വിവാദമുണ്ടാക്കിയിരുന്നു

തമിഴ് നടന്‍ മന്‍സൂര്‍ അലിഖാനെ വൃക്കസംബന്ധമായ പ്രശ്‌നത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ഉടൻ അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിക്കുന്നത്.

നേരത്തെ നടന്‍ വിവേകിന്റെ മരണത്തെത്തുടര്‍ന്ന് മന്‍സൂര്‍ നടത്തിയ പരാമർശം ഏറെ വിവാദമുണ്ടാക്കിയിരുന്നു. കോവിഡ് വാക്‌സിനെടുത്തതുമൂലമാണ് വിവേക് മരണപ്പെട്ടതെന്നായിരുന്നു മൻസൂറിന്റെ ആരോപണം.

തുടർന്ന് വാക്‌സിനെതിരേ വ്യാജപ്രചാരണം നടത്തിയതിന് മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനാണ് ഉത്തരവിട്ടത്.

 

 

shortlink

Related Articles

Post Your Comments


Back to top button