BollywoodGeneralLatest NewsNEWSSocial Media

കങ്കണയ്ക്ക് വീണ്ടും തിരിച്ചടി ; ട്വിറ്ററിന് പിന്നാലെ ഇൻസ്റ്റഗ്രാമും താരത്തിന്റെ പോസ്റ്റ് നീക്കം ചെയ്തു

കോവിഡിനെ കുറിച്ച് നടി പറഞ്ഞ അഭിപ്രായത്തെ തുടർന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റ് നീക്കം ചെയ്തിരിക്കുന്നത്

ട്വിറ്ററിന് പിന്നാലെ കങ്കണ റണൗട്ടിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റും പിൻവലിച്ചതായി റിപ്പോർട്ട്. കോവിഡിനെ കുറിച്ച് നടി പറഞ്ഞ അഭിപ്രായത്തെ തുടർന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റ് നീക്കം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തനിക്ക് കോവിഡ് പോസിറ്റീവായ വിവരം ഇൻസ്റ്റഗ്രാമിലൂടെ നടി അറിയിച്ചിരുന്നു. തന്റെ ചിത്രവും ഒപ്പം കോവിഡിനെ കുറിച്ചുള്ള ഒരു കുറിപ്പുമായിരുന്നു കങ്കണ പങ്കുവെച്ചത്.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താൻ ക്വാറന്റീനിലാണെന്നും. വൈറസ് തന്റെ ശരീരത്തിൽ കയറിയതിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നും എന്നാൽ ഇനി താൻ അതിനെ തകർക്കും എന്നുമായിരുന്നു നടിയുടെ പോസ്റ്റ്. മാത്രമല്ല, പുറത്തു നിന്നുള്ള ഒന്നിനും സ്വന്തം ശരീരത്തെ കീഴ്പ്പെടുത്താൻ അനുവദിക്കരുതെന്നും അവയെ ഭയപ്പെട്ടാൽ അത് നിങ്ങളെ കൂടുതൽ ഭയപ്പെടുത്തുമെന്നും കങ്കണ കുറിപ്പിൽ പറഞ്ഞു. കൂടുതൽ ശ്രദ്ധ ലഭിച്ച് ഇപ്പോൾ ആളുകളെ സമ്മർദ്ദത്തിലാക്കിയ ചെറിയൊരു പനി മാത്രമാണ് കോവിഡ് 19 എന്നുമായിരുന്നു കങ്കണയുടെ കുറിപ്പ്.

എന്നാൽ ഇതും വിവാദത്തിനിടയാക്കി. ഇന്ത്യയിൽ ആയിരക്കണക്കിന് പേർ ദിവസവും കോവിഡ് ബാധിച്ച് മരിച്ചുകൊണ്ടിരിക്കുമ്പോഴാണ് താരം രോഗത്തെ ചെറിയൊരു പനി എന്ന് വിശേഷിപ്പിച്ചത് എന്നായിരുന്നു പ്രധാന വിമർശനം.

പോസ്റ്റ് നീക്കം ചെയ്ത നടപടിയെ വിമർശിച്ച് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രംഗത്തെത്തിയിട്ടുണ്ട്. താൻ കോവിഡിനെ തകർക്കുമെന്ന് പറഞ്ഞത് ചിലരെ വേദനിപ്പിച്ചതിനാൽ ഇൻസ്റ്റഗ്രാം തന്റെ പോസ്റ്റ് നീക്കം ചെയ്തിരിക്കുകയാണ്.

ട്വിറ്ററിൽ, തീവ്രവാദികളേയും കമ്യൂണിസ്റ്റ് അനുഭാവികളേയും കുറിച്ച് ട്വിറ്ററിൽ കേട്ടിരുന്നു. ഇപ്പോഴിതാ കോവിഡ് ഫാൻ ക്ലബ്ബും. രണ്ട് ദിവസമായി ഇൻസ്റ്റഗ്രാമിലൂണ്ട്. പക്ഷേ ഒരാഴ്ച്ചയിൽ കൂടുതൽ ഇവിടെ കാണുമെന്ന് തോന്നുന്നില്ല. എന്നാണ് നടിയുടെ കുറിപ്പ്.

 

shortlink

Related Articles

Post Your Comments


Back to top button