GeneralLatest NewsMollywoodNEWSSocial Media

അമ്മയെ എടുത്ത് പൊക്കി മകൾ ; പൂർണിമയുടെയും പ്രാർത്ഥനയുടെയും ചിത്രം ഏറ്റെടുത്ത് ആരാധകർ

ഇതാര് സന്തൂർ മമ്മിയോ എന്നാണ് പൂർണിമയുടെയും പ്രാർത്ഥനയുടെയും ചിത്രത്തിന് ആരാധകരുടെ കമന്റ്

പ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. കുടുംബ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. മക്കളെ സുഹൃത്തുക്കളെ പോലെ കാണുന്ന ഒരമ്മയാണ് പൂർണിമ ഇന്ദ്രജിത്ത്. ഇപ്പോഴിതാ ഇപ്പോഴിതാ, മദേഴ്സ് ഡേയിൽ പ്രാർത്ഥന പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

പൂർണിമയെ എടുത്തുയർത്തുന്ന പ്രാർത്ഥനയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. തന്നോളം വളർന്ന മകൾക്കൊപ്പം നിൽക്കുന്ന പൂർണിമയുടെ ചിത്രം അതിശയത്തോടെയാണ് ആരാധകരും നോക്കി കാണുന്നത്. ഇതാര് സന്തൂർ മമ്മിയോ എന്നാണ് ആരാധകരുടെ കമന്റ്.

അച്ഛനും അമ്മയും അഭിനയത്തിന്റെ വഴിയേ പോയപ്പോൾ സംഗീത ലോകത്തേക്കാണ് ഇന്ദ്രജിത്തിന്റെയും പൂർണിമ ഇന്ദ്രജിത്തിന്റെയും മകൾ പ്രാർത്ഥന എത്തിയത്. മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്. അടുത്തിടെ ഹിന്ദിയിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു.

https://www.instagram.com/p/COp2aIipH_W/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button