![](/movie/wp-content/uploads/2021/05/webp.net-resizeimage-2021-05-07t111743.145.jpg)
ഒരുകൂട്ടം യുവാക്കൾ തയ്യാറാക്കിയ വെബ് സീരിയസ് ഒഫീഷ്യൽ ടീസർ ശ്രദ്ധേയമാകുന്നു. ‘ആവേ’ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരിയസ് ഉടൻ പുറത്തിറിങ്ങും. സ്പിന്നിഷ് ഭാഷയിൽ ‘ആവേ’ എന്നാൽ പ്രേതമെന്നാണ്. അതുകൊണ്ട് തന്നെ ഹൊറാർ ഗണത്തിപ്പെടുന്ന ചിത്രമാണ് ആവേ. സീറോ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിലെ ടീസറിൽ പത്തുവയസുകാരന്റെ പ്രകടനമാണ് ശ്രദ്ധേയമാകുന്നത്.
ബേസിൽ കെ, ജെയ്മോൻ എന്നിവരുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് ജെയ്മോനും സജീവനുമാണ്. അർഷാദ്, സിബിൻ, ബേസിൽ, അർജുൻ, അൻസിൽ, ആഷിഖ്, വിഷ്ണു എന്നിവർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന വെബ് സീരിയസിൽ ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിക്കുന്നത് അഭിജിത്താണ്. അഞ്ച് എപ്പിസോഡുകളിലായി പുറത്തിറങ്ങുന്ന വെബ് സീരിയസ് ഒടിടി ഫ്ലാറ്റുഫോമിലുടെ പ്രദർശനത്തിനെത്തും.
Post Your Comments