ലാല്‍ ജോസ് എന്ന സംവിധായകന്‍ തന്റെ കുടുംബത്തിലെ തന്നെ പലരുടെയും ഉയര്‍ച്ചയ്ക്ക് കാരണക്കാരനായ സംവിധായകനാണെന്ന് തുറന്നു പറയുകയാണ് നടന്‍ പൃഥ്വിരാജ്. തന്റെ ചേട്ടന്റെയും, ചേട്ടത്തിയുടെയും കരിയറില്‍ ലാല്‍ ജോസ് എന്ന സംവിധായകന്‍ വലിയ പ്രാധാന്യമാണ് വഹിച്ചതെന്നും ഹിറ്റ് സംവിധായകനെക്കുറിച്ച് പങ്കുവച്ചു കൊണ്ട് പൃഥ്വിരാജ് പറയുന്നു. രണ്ടാം ഭാവം എന്ന ചിത്രം പൂര്‍ണ്ണിമയ്ക്കും മീശമാധവന്‍ എന്ന ചിത്രം ഇന്ദ്രജിത്തിനും നല്‍കിയത് എന്നും ഓര്‍മ്മിക്കപ്പെടാന്‍ കഴിയാവുന്ന മികച്ച സിനിമകള്‍ ആണെന്ന് ഒരു അഭിമുഖ പരിപാടിയില്‍ പൃഥ്വിരാജ് പറയുന്നു.
“അനു (പൂര്‍ണിമ ഇന്ദ്രജിത്ത്) ഒരു നടി എന്ന നിലയില്‍ എന്നെ വിസ്മയിപ്പിച്ചത് ‘രണ്ടാം ഭാവം’ എന്ന സിനിമയിലാണ്. വളരെ മിതത്വമാര്‍ന്ന പ്രകടനമായിരുന്നു അതില്‍. ഞാനൊക്കെ നടനാവും മുന്‍പേ സിനിമയിലെത്തിയ അനുവിനെ ലാല്‍ ജോസ് എന്ന സംവിധയകാനാണ് ഏറ്റവും നന്നായി അവതരിപ്പിച്ചിട്ടുള്ളത്. അത് പോലെ എന്റെ ചേട്ടനും ലാല്‍ ജോസ് സിനിമയിലൂടെയാണ് വലിയ ഒരു മൈലേജ് ഉണ്ടാക്കിയത്. ഒരു സംവിധായകന്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ കഥ പോലും ചോദിക്കാതെ ഞാന്‍ എന്‍റെ ഡേറ്റ് കൊടുക്കണമെങ്കില്‍ അത് ലാല്‍ ജോസ് എന്ന സംവിധായകനായിരിക്കണം. എന്റെ സിനിമാ ജീവിതത്തിലും ലാലേട്ടന്‍ എനിക്ക് നല്‍കിയ സിനിമകള്‍ എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകള്‍ തന്നെയാണ്”. പൃഥ്വിരാജ് പറയുന്നു.
Post Your Comments