സൂപ്പര്‍ താരങ്ങളുടെ നായികയാകുന്ന നടിമാര്‍ ഹാസ്യ താരങ്ങളുടെ നായികയാകാന്‍ വിസമ്മതം പ്രകടിപ്പിക്കാറുണ്ട്. ഇന്ദ്രസിന്റെയും, ജഗതി ശ്രീകുമാറിന്റെയും, ജഗദീഷിന്റെയുമൊക്കെ നായികയാകാന്‍ പല നായികമാരും പലപ്പോഴും വിസമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് ചൂണ്ടി കാണിക്കാന്‍ സ്ഥിരമായി ഒരു നായിക ഉണ്ടായിരുന്നുവെന്നും ഒരു സിനിമയില്‍ താന്‍ അടിച്ചോണ്ട് പോയി കല്യാണം കഴിക്കുന്ന നായികയായി അവര്‍ അഭിനയിച്ചുവെന്നും സിനിമ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ഇന്ദ്രസ് പറയുന്നു.
“ഇന്ദ്രന്‍സിന്റെ നായികയാകാന്‍ പലര്‍ക്കും മടിയാണ്. എന്റെ ഒരു രൂപത്തിനും, സൗന്ദര്യത്തിനും ഒരാളെ കിട്ടില്ലല്ലോ. പക്ഷേ എനിക്ക് ചൂണ്ടി കാണിക്കാന്‍ ഒരു നായികയുണ്ട് മഞ്ജു പിള്ളയാണത്. സിബി സാറിന്റെ ‘നീ വരുവോളം’ എന്ന സിനിമയില്‍ അമ്പിളി ചേട്ടന്‍ സ്നേഹിക്കുകയും, ഒടുവില്‍ ഞാന്‍ അടിച്ചോണ്ട് പോകുകയും ചെയ്യുന്ന മഞ്ജുവിന്റെ കഥാപാത്രം സിനിമയുടെ അവസാനമാണ് എന്റെ നായികയാകുന്നത്. അക്കാലത്ത് എനിക്കൊപ്പം അഭിനയിക്കാന്‍ ഒരു നായിക കിട്ടാതിരുന്ന അവസരത്തിലായിരുന്നു എന്റെ ഹീറോയിന്‍ ആകാന്‍ മഞ്ജു സമ്മതിച്ചത്. മഞ്ജുവിനൊപ്പം അഭിനയിക്കുന്നത് വളരെ ഈസിയായ കാര്യമാണ്. ഒരുപാട് എക്സ്പ്രഷന്‍സ് മുഖത്ത് കൊണ്ടുവരാന്‍ കഴിവുള്ള നായികയാണ് മഞ്ജു”. ഇന്ദ്രന്‍സ് പറയുന്നു.
Post Your Comments