രാജ്യമൊട്ടാകെ ആരാധകരുള്ള നടിയാണ് തൃഷ കൃഷ്ണൻ. ജോഡി എന്ന പ്രശാന്ത് ചിത്രത്തിലൂടെ കടന്നു വന്ന തൃഷ , നായികയായി ആദ്യം നായികയായി അഭിനയിച്ച ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ലേസാ ലേസാ’ ആയിരുന്നു. ലേസാ ലേസാ റിലീസ് ആവുന്നതിനു മുന്നേ പുറത്തു വന്ന ‘മൌനം പേസിയതേ’ എന്ന ചിത്രത്തിലൂടെയാണ് തൃഷ ശ്രദ്ധിക്കപ്പെടുന്നത്.
മദ്രാസില്‍ ജനിച്ചു വളര്‍ന്ന തൃഷ എതിരാജ് കോളേജില്‍ ബിസിനിസ് അഡ്മിന്‍സ്ട്രെഷന്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് മോഡലിങ്ങ് രംഗത്തേക്ക് കടന്നു വന്നത്. ഹോര്‍ലിക്സിന്‍റെയടക്കം നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച തൃഷ , ഹിന്ദി ഗായിക ഫാല്‍ഗുനി പഥക്കിന്‍റെ മ്യൂസിക് വീഡിയോയിലും അഭിനയിച്ചിട്ടുണ്ട്. 2018 ല്‍ പുറത്തിറങ്ങിയ ’96’ എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ കൂടെ അഭിനയിച്ച കഥാപാത്രം തൃഷയുടെ ചലച്ചിത്ര ജീവിതത്തിലെ നാഴികകല്ലായ കാഥാപാത്രമായാണ് കണക്കാക്കുന്നത്. നിവിന്‍ പോളിയുടെ കൂടെ ഹേയ് ജ്യൂഡിലൂടെ മലയാളത്തിലും താരം അരങ്ങേറ്റം നടത്തി.
1999 ല്‍ സിനിമയിലേക്ക് വരുമ്പോഴുള്ള അതേ സൗന്ദര്യം ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന തൃഷയുടെ വിവാഹക്കാര്യത്തില്‍ മാത്രമാണ് ആരാധകര്‍ക്ക് എപ്പോഴും നിരാശ. നിശ്ചയം കഴിഞ്ഞ് മുടങ്ങിപ്പോയ വിവാഹത്തിന് ശേഷം തൃഷ അക്കാര്യം ചിന്തിയ്ക്കുന്നേയില്ല എന്നാണ് നടിയോട് അടുത്തവൃത്തങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന വിവരം.
എന്നാല്‍ അടുത്ത വര്‍ഷം ആവുമ്പോഴേക്കും തൃഷയുടെ വിവാഹം നടന്നേക്കാം എന്ന അഭ്യൂഹമാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്നത്. അതിന് കാരണം നടിയും നിര്‍മാതാവുമായ ചാര്‍മി കൗറിന്റെ ട്വീറ്റ് ആണ്.
ഇന്നലെ (മെയ് 4) ആയിരുന്നു തൃഷയുടെ 38 ആം പിറന്നാള്‍. സോഷ്യല്‍ മീഡിയയിലൂടെ സഹപ്രവര്‍ത്തകരായ സിനിമാക്കാരും ആരാധകരും തൃഷയ്ക്ക് ആശംസകള്‍ അറിയിച്ചു. എന്നാല്‍ ചാര്‍മി കൗറിന്റെ ട്വീറ്റ് മാത്രം ആശംസയ്‌ക്കൊപ്പം ഒരു മുന്നറിയിപ്പും കൂടെയായിരുന്നു.
”പിറന്നാള്‍ ആശംസകള്‍ ബേബീ.. ഇത് ബാച്ചിലര്‍ ആയിട്ടുള്ള നിന്റെ അവസാനത്തെ ജന്മദിനമായിരിയ്ക്കും എന്ന് എനിക്ക് ഉറപ്പ് തോന്നുന്നു” എന്നാണ് ചാര്‍മി കൗറിന്റെ ട്വീറ്റ്. ഒരു പക്ഷെ തൃഷയുടെ വിവാഹക്കാര്യത്തിലുള്ള ചാര്‍മിയുടെ ആഗ്രഹമായിരിയ്ക്കാം ഈ ട്വീറ്റ്. എന്നാല്‍ തൃഷയുടെ ഉറ്റ സുഹൃത്ത് കൂടെയായ ചാര്‍മി വിവാഹത്തെ കുറിച്ച് പറയണമെങ്കില്‍ അതിലെന്തോ കാര്യമുണ്ടാവണല്ലോ എന്നാണ് ആരാധകരുടെ കണക്കു കൂട്ടലുകള്‍. ആരായിരിയ്ക്കും തൃഷയുടെ ഭാവി വരന്‍, സിനിമയ്ക്ക് അകത്തുള്ള ആളായിരിയ്ക്കുമോ എന്നൊക്കെയുള്ള ഗൗരവ ചര്‍ച്ചയിലേക്ക് കടന്നിരിയ്ക്കുകയാണ് ആരാധകര്‍. എന്തായാലും ഈ കമന്റിനോടൊന്നും തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2015 ല്‍ വരുണ്‍ മണിയന്‍ എന്ന ബിസിനസ്സുകാരനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ വിവാഹത്തിലെത്തും മുന്‍പേ ആ ബന്ധം വേര്‍പിരിഞ്ഞു.
Post Your Comments