ഇന്നലെ മുഴുവൻ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത് ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാനാണ്. നാലാം പിറന്നാൾ ആഘോഷിക്കുന്ന കുഞ്ഞു മാറിയതിന് നിരവധി താരങ്ങളാണ് ആശമ്സകളുമായി എത്തിയത്. പിന്നീടാണ് കുഞ്ഞു മറിയത്തിന് ഏറെ പ്രിയപ്പെട്ട ഉപ്പാടെയും വല്ല്യുപ്പയുടെയും ആശംസകൾ എത്തിയത്.
“എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ” എന്ന് കുഞ്ഞു മറിയത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു മമ്മൂട്ടിയുടെ ആശംസ. അധികം വൈകാതെ മകളോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖറിന്റെയും ആശംസ എത്തി. കുഞ്ഞിന്റെ അടുത്ത് ഇല്ലാതിരിക്കുമ്പോൾ കുഞ്ഞിന്റെ ജനനം മുതലുള്ള ചിത്രങ്ങൾ നോക്കി ഇരിക്കലാണ് പതിവ് എന്നെല്ലാം പറഞ്ഞ് ഒരു കുറിപ്പോടെയായിരുന്നു ദുൽഖർ മകളെ പിറന്നാൾ ആശംസിച്ചത്.
https://www.instagram.com/p/COfyJi8JPN5/?utm_source=ig_web_copy_link
“നമുക്ക് ഈ ചിത്രങ്ങള്‍ ഒരു വാര്‍ഷിക ചിത്രങ്ങളാക്കി മാറ്റണം. മറി, നിനക്ക് എന്താ തോന്നുന്നത്? ഞാന്‍ ദൂരെ ആയിരിക്കുമ്പോള്‍ ചെയ്യുന്ന ഒരു ഇഷ്ടപ്പെട്ട കാര്യം, നീ ജനിപ്പോള്‍ മുതലുള്ള ഓരോ ഫോട്ടോയും നോക്കുക എന്നതാണ്. നിന്റെ അടുത്ത് നിന്ന് മാറി നിൽക്കുമ്പോൾ അത് മറികടക്കാനുള്ള ഒരു പോംവഴി അതാണ്. ഇതിനെല്ലാം എപ്പോഴും എന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. ലോക്ക്ഡൗണിൽ നീ ആഘോഷിക്കുന്ന രണ്ടാമത്തെ പിറന്നാളാണ് ഇത്. നിനക്കൊപ്പം ഇപ്പോൾ സുഹൃത്തുക്കള്‍ ആരുമില്ല. എന്നിട്ടും നീ നല്ല സന്തോഷവതിയായി ഇരിക്കുന്നു. എപ്പോഴും ഇതുപോലെ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ഇരിക്കാന്‍ അള്ളാഹു അനുഗ്രഹിക്കട്ടേ. ഞങ്ങളുടെ കുടുംബത്തിന് ഇതില്‍ കൂടുതലൊന്നും ചോദിക്കാന്‍ കഴിയില്ല. കാരണം നീയാണ് ഞങ്ങളുടെ സന്തോഷവും അനുഗ്രഹവും, അതുപോലെ ഞങ്ങളുടെ പുഞ്ചിരിയും എല്ലാം നീയാണ്” – ദുൽഖർ കുറിച്ചു.
https://www.instagram.com/p/COf0C4RJLSB/?utm_source=ig_web_copy_link
Post Your Comments