വിവാഹ വാഗ്ദാനം നല്‍കി ജര്‍മ്മന്‍ സ്വദേശിയായ യുവതിയില്‍ നിന്നും പണം തട്ടിയെന്ന കേസിൽ നടൻ ആര്യയുടെ ജാമ്യം തള്ളി കോടതി. പരാതിയുമായി ബന്ധപ്പെട്ട് ആര്യയുടെ മാനേജര്‍ മുഹമ്മദ് അര്‍മാന്‍ ചെന്നൈ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാൽ അര്‍മാന് വേണ്ടി ഒരു വക്കീലും ഹാജരായില്ല. ഇതിനെ തുടർന്നാണ് ആര്യയുടെ മാനേജര്‍ അര്‍മാന്റെ ജാമ്യാപേക്ഷ ജഡ്ജി സെല്‍വകുമാര്‍ തള്ളിയത്.
ജര്‍മ്മന്‍ പൗരയായ വിഡ്ജ എന്ന യുവതിയാണ് ആര്യയ്ക്ക് എതിരെ പരാതി നൽകിയിരിക്കുന്നത്. ഫെബ്രുവരി 13 ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇ-മെയില്‍ വഴി യുവതി പരാതി അയച്ചിരുന്നു. തുടർന്ന് കേസില്‍ ആവശ്യമായ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നൽകുകയായിരുന്നു.
യുവതിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെ
‘കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആര്യയും അമ്മ ജമീലയും എന്നോട് സാമ്പിത്തിക സഹായം ചോദിച്ചു. അവരുടെ കുടുംബത്തില്‍ ഒരാളാകാനും ഭാവി മരുമകളാകാനും അവര്‍ എന്നെ ആഗ്രഹിക്കുന്നതായി അറിയിച്ചു .
ഇത് വിശ്വസിച്ചു ഞാന്‍ ആര്യയെ 80 ആയിരം യൂറോ (ഇന്ത്യന്‍ രൂപയില്‍ 70.5 ലക്ഷം രൂപ) അയച്ചു. അവരുടെ തെറ്റായ വാഗ്ദാനത്തില്‍ ഞാന്‍ വിശ്വസിക്കുകയും അവരുടെ വഞ്ചനയ്ക്ക് ഇരയാകുകയും ചെയ്തു. ‘
എന്നാല്‍ നടന്‍ ആര്യ, സയേഷ എന്ന മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇത് കേട്ടപ്പോഴാണ് ഞാന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായത്. പണം തിരികെ നല്‍കാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍, ആര്യ എന്നെയും എന്റെ കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി , ആര്യയും , അമ്മ ജമീലയും എന്നെ പലതവണ അധിക്ഷേപിച്ചു. തുടങ്ങിയ കാര്യങ്ങളാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
Post Your Comments