പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ധനുഷ്. അഭിനയത്തിൽ മാത്രമല്ല പട്ടു പാടാനും കഴിവ് തെളിയിച്ചിട്ടുള്ള താരം ഇപ്പോൾ തന്റെ പ്രിയ പത്നിയെ ചേർത്ത് പിടിച്ചു പാടുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു പരിപാടിയ്ക്കിടെ കയ്യിലൊരു മൈക്കും പിടിച്ച് പാട്ടുപാടി കൊണ്ട് ഐശ്വര്യയ്ക്ക് അരികിലെത്തിയ ധനുഷ് ഭാര്യയെ ചേർത്തുപിടിക്കുന്നത് വീഡിയോയിൽ കാണാം.
സൂപ്പർസ്റ്റാർ രജനികാന്തിന്റെ മൂത്തമകൾ ഐശ്വര്യ രജനീകാന്തിനെയാണ് ധനുഷ് വിവാഹം കഴിച്ചിരിക്കുന്നത്. 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. മൂത്തമകൻ യാത്ര 2006 ലും ഇളയ മകൻ ലിംഗ 2010 ലും ജനിച്ചു.കോവിഡ് കാലത്ത് മക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നതിന്റെ വിശേഷങ്ങൾ അടുത്തിടെ ധനുഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
Post Your Comments