മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ജോമോള്‍. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത ജോമോളെ കുറിച്ച് അമ്മ മോളി പങ്കുവെച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്.
വിവാഹ ശേഷം ജോമോളിന്റെ ഭര്‍തൃമാതാവ് പറഞ്ഞ അനുഭവത്തെക്കുറിച്ചാണ് ഒരു ചാനല്‍ പ്രോഗ്രാമിനിടെ ജോമോളിന്റെ അമ്മ പങ്കുവച്ചത്. ഇത്രയും നല്ല മരുമകളെ നല്‍കിയതിനു നിങ്ങളുടെ കുടുംബത്തിനോട് നന്ദിയുണ്ടെന്നു ജോമോളിന്റെ ഭര്‍തൃമാതാവ് പറഞ്ഞു എന്ന് ജോമോളുടെ അമ്മ പറയുന്നു.
ജോമോളുടെ അമ്മയുടെ വാക്കുകള്‍ .. ‘എന്റെ മകളെക്കുറിച്ച് ഞാന്‍ പറയുന്നത് അതൊരു പുകഴ്ത്തലായി പോകും. അതേ സമയം മകളുടെ ഭര്‍തൃമാതാവ് ഗീത എന്നെ രണ്ടു മൂന്ന്! പ്രാവശ്യം വിളിച്ചു പറഞ്ഞു. ‘മോളി ഇത് പോലെയൊരു മരുമകളെ തന്നതിന് ദൈവത്തിനും നിങ്ങള്‍ക്കും നന്ദി. അതിന്റെ ക്രെഡിറ്റ് മോളിക്കാണ്. നിങ്ങള്‍ക്കാണ് നിങ്ങളുടെ കുടുംബത്തിനാണ് എന്നൊക്കെ. ഇനി എനിക്കൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് നിങ്ങളുടെ മകളെ മരുമകളായി തരണം, അതിനു നിങ്ങളുടെ മകളായി പിറക്കണം. അടുത്ത ജന്മവും എനിക്ക് മരുമകളായി ഇവള്‍ മതി’, അങ്ങനെയൊക്കെ പറഞ്ഞപ്പോള്‍ ശരിക്കും കണ്ണുനിറഞ്ഞു’.
Post Your Comments