
നടനും അവതാരകനുമായ മിഥുൻ രമേശിന് പിറന്നാളാശംസകളുമായി നടൻ കുഞ്ചാക്കോ ബോബൻ. രസകരമായ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് താരം ആശംസയുമായി എത്തിയത്.
ഒരു ബിസ്ക്കറ്റ് കൊണ്ടുള്ള മിഥുനിന്റെ കുസൃതി വീഡിയോ പോസ്റ്റ് ചെയ്താണ് ചാക്കോച്ചൻ പിറന്നാൾ ആശംസിച്ചത്. പിറന്നാൾ ആശംസയ്ക്ക് മിഥുൻ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവരെയും മിസ് ചെയ്യുന്നതായി മിഥുൻ കുറിച്ചു.
എനർജിയുടെയും വിനോദത്തിന്റെയും നിറകുടം എന്നാണ് മിഥുൻ രമേശിനെ ചാക്കോച്ചൻ വിശേഷിപ്പിക്കുന്നത്. ആ നിമിഷങ്ങൾ ഓർക്കുമ്പോൾ കുട്ടിക്കാലത്തെന്നപോലുള്ള ആ നാളുകളിലേക്ക് മടങ്ങാൻ കഴിഞ്ഞെങ്കിൽ എന്ന ചിന്തയാണ് ചാക്കോച്ചന്റെ മനസ്സിൽ. അടുത്തിടെയായി മിഥുനിന് വണ്ണം കുറഞ്ഞിരിക്കുന്നു. ഭക്ഷണം എന്നും അവന്റെയൊരു വീക്നെസ് ആയിരുന്നു എന്ന് ചാക്കോച്ചൻ പറയുന്നു.
https://www.instagram.com/p/COcFmejAatn/?utm_source=ig_web_copy_link
Post Your Comments