നടി അമ്പിളി ദേവി നല്കിയ ഗാര്‍ഹിക പീഡന പരാതിയില്‍ സീരിയല്‍ നടനും ഭർത്താവുമായ ആദിത്യന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. ആദ്യത്യന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് അയക്കുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് അമ്പിളി ദേവി ആദ്യത്തിന് എതിരെ പരാതി നൽകിയത്. സൈബര്‍ സെല്ലിനും, കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നല്‍കിയത്.
പരാതിയില്‍ അറസ്റ്റ് ഉണ്ടാകുമെന്നതിനാല്‍ നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യവുമായി ആദിത്യന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് താത്കാലികമായി അറസ്റ്റ് സ്റ്റേ ചെയ്തത്. ഇതിന് പുറമെ സ്ത്രീധന പീഡനത്തിനും, വധ ഭീഷണിക്കും ചവറ പൊലീസ് ആദിത്യനെതിരെ കേസെടുത്തിരുന്നു.
അടുത്തിടയിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു അമ്പിളി ദേവിയുടെയും ആദിത്യന്റെയും ദാമ്പത്യ തകർച്ച. ഇരുവരും പരസ്പരം നിരവധി ആരോപണങ്ങൾ ഉന്നയിക്കുകയും തെളിവുകൾ പുറത്തു വിടുകയും ചെയ്തിരുന്നു. തൊട്ടു പിന്നാലെ ആദിത്യൻ കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതും വാർത്തയായിരുന്നു. എന്നാൽ ഇത് ആദിത്യന്റെ രക്ഷപെടാനുള്ള അടവാണ് എന്നായിരുന്നു അമ്പിളിയുടെ പ്രതികരണം.
Post Your Comments