BollywoodGeneralLatest NewsNEWSSocial Media

പരിസ്ഥിതിയിൽ നിന്നും പിടിച്ചെടുക്കുന്ന ഓക്‌സിജന് എങ്ങനെ നമ്മൾ നഷ്ടപരിഹാരം നൽകും? കങ്കണ ചോദിക്കുന്നു

മനുഷ്യര്‍ ഇല്ലാതായാല്‍ ഭൂമി പൂത്തുലയുമെന്നും കങ്കണ

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിച്ചതോടെ പ്പം ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമാകുകയും നിരവധി ജീവനുകൾ നഷ്ടമാകുകയും ചെയ്തു. ഓക്‌സിജന്‍ കിട്ടാതെ ബുദ്ധിമുട്ടുമ്പോഴും മനുഷ്യൻ ഒന്നും പഠിച്ചിട്ടില്ലെന്നാണ് നടി കങ്കണ റണൗട്ട് പറയുന്നു. മനുഷ്യര്‍ ഇല്ലാതായാല്‍ ഭൂമി പൂത്തുലയുമെന്നും കങ്കണ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

‘എല്ലാവരും കൂടുതല്‍ കൂടുതല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ നിർമിക്കുകയാണ്, ടണ്‍ കണക്കിന് ഓക്‌സിജന്‍ സിലിണ്ടറുകള്‍. പരിസ്ഥിതിയില്‍ നിന്നും പിടിച്ചെടുക്കുന്ന ഓക്‌സിജന് എങ്ങനെ നമ്മള്‍ നഷ്ടപരിഹാരം നല്‍കും? ദുരന്തങ്ങളില്‍ നമ്മള്‍ ഒന്നും പഠിച്ചിട്ടില്ലെന്ന് ഇതില്‍ നിന്നും മനസിലാക്കാം.’

‘ജനങ്ങള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ പ്രഖ്യാപിക്കുന്നതിനൊപ്പം, സര്‍ക്കാര്‍ പ്രകൃതിക്കും ആശ്വാസം പ്രഖ്യാപിക്കണം. ഓക്‌സിജന്‍ ഉപയോഗിക്കുന്നവര്‍ വായുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്ന് പ്രതിജ്ഞയെടുക്കണം.’

‘ഓര്‍ക്കുക, ഒരു പ്രാണി പോലും ഈ ഭൂമിയില്‍ നിന്ന് ഇല്ലാതായാല്‍ അത് മണ്ണിന്റെ പ്രത്യുല്‍പാദനത്തെയും ‌ഭൂമിയുടെ ആരോഗ്യത്തെയും ബാധിക്കുന്നു. പക്ഷെ മനുഷ്യര്‍ ഇല്ലാതായാല്‍ ഭൂമി പൂത്തുലയും. നിങ്ങള്‍ ഭൂമിയുടെ പ്രണയിതാവോ ശിശുവോ അല്ലെങ്കില്‍ നിങ്ങള്‍ ഒരു അനാവശ്യമാണ്- കങ്കണ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button