GeneralLatest NewsNEWSSocial Media

കൊവിഡ് കാലത്തെ മാനസിക സമ്മർദ്ദം കുറയ്ക്കാം ; കുറിപ്പുമായി കാജൽ

അടുത്ത കാലത്താണ് നെയ്ത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്ന് കാജൽ പറയുന്നു

തെന്നിന്ത്യൻ താരമെന്ന നിലയില്‍ ശ്രദ്ധേയയാണ് കാജല്‍ അഗര്‍വാള്‍. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായി അടുത്തിടെയാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. കാജല്‍ അഗര്‍വാളിന്റെയും ഗൗതം കിച്‍ലുവിന്റെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം കോവിഡ് കാലത്ത് മാനസിക സമ്മർദ്ദം മാറ്റാൻ എന്തെങ്കിലും നല്ല കാര്യങ്ങൾക്കായി സമയം ചിലവഴിക്കാൻ പറയുകയാണ് കാജൽ.

താൻ ഒഴിവു സമയം ചെലവിടുന്നത് എങ്ങനെയാണെന്നും പ്രേക്ഷകരോട് കാജൽ പറയുന്നുണ്ട്. കമ്പളി നെയ്യുകയാണ് താരം. അതിന്റെ നൂലിന്റെയും സൂചിയുടെയും ചിത്രത്തിനൊപ്പം മനോഹരമായ ഒരു കുറിപ്പും കാജള്‍ അഗര്‍വാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

‘സാഹചര്യം വളരെ ഭീകരമാണെങ്കിലും നമുക്ക് ചുറ്റും നിസ്സഹായതയുടെയും ഉത്കണ്ഠയുടെയും ഒരു പൊതു വികാരമുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ മനസ്സ് മറ്റൊന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. അത് എന്തുമാവാം, പ്രയോജനകരമായതോ സര്‍ഗ്ഗാത്മകപരമായതോ ആയ കാര്യങ്ങള്‍ നേട്ടമുണ്ടാവുന്ന തരത്തില്‍ ചെയ്യുക.

ഞാന്‍ നെയ്ത്ത് തിരഞ്ഞെടുത്തു. ഈ അടുത്ത കാലത്താണ് ഞാന്‍ നെയ്ത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.. അത് എനിക്ക് വളരെ അധികം റിലാക്‌സ് നല്‍കുന്നു. എന്റെ മനസ്സിനെ നന്നായി വയ്ക്കുന്നു. മറ്റുള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ ഒരു ചികിത്സാ രീതിയാണെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. ഈ ഒഴിവു സമയങ്ങളില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്… ‘ എന്ന് ചോദിച്ചുകൊണ്ടാണ് കാജളിന്റെ കുറിപ്പ് അവസാനിക്കുന്നത്.

https://www.instagram.com/p/COSXTQKH5YF/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button