BollywoodGeneralLatest NewsNEWS

ജീവിച്ചിരിക്കുന്ന എന്നെ അവർ കൊന്നു, ഗർഭച്ഛിദ്രം നടത്തി എന്ന് വരെ പറഞ്ഞു ; വ്യാജവാർത്തകൾ അതിരു കടക്കുന്നുവെന്ന് ഇല്യാന

ഗോസിപ്പുകളോട് പ്രതികരിച്ച് ഇല്യാന

താരങ്ങളെ സംബന്ധിച്ച് ഒരിക്കലും മാറ്റി നിര്‍ത്താന്‍ സാധിക്കാത്തതാണ് ഗോസിപ്പുകള്‍. ഓരോ ദിവസവും ഓരോ തരത്തിലുള്ള ഗോസിപ്പുകളാണ് താരങ്ങളെ കുറിച്ച് പുറത്തെത്തുന്നത്. പ്രത്യേകിച്ച് നടിമാരെക്കുറിച്ച്. ഇതില്‍ പ്രണയം മുതല്‍ വിവാഹമോചനം വരെ കാണും. അത്തരത്തിൽ നിരവധി വ്യാജ വാർത്തകൾക്ക് ഇരയാകേണ്ടി വന്ന നടിയാണ് ഇല്യാന ഡിക്രൂസ. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം വിജയ് നായകനായെത്തിയ നന്‍പന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. ഇപ്പോഴിതാ തനിക്ക് നേരെ വന്ന ഗോസ്സിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ് ഇല്യാന.

ഒരുപാട് വ്യാജ വാര്‍ത്തകളുടെ ഇരയായിട്ടുണ്ട് എന്ന് ഇല്യാന ഡിക്യൂസ് പറയുന്നു. 2018 മുതല്‍ ഇല്യാന, ആന്‍ഡ്രു നീബണ്‍ എന്ന ഫോട്ടോഗ്രാഫറുമായി പ്രണയത്തിലായിരുന്നു. ആ സമയത്ത് ഇല്യാന ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍ വന്നു. മറ്റൊരിക്കല്‍ ഗര്‍ഭച്ഛിദ്രം നടത്തി എന്നായിരുന്നു ഗോസിപ്പുകള്‍. പല തവണ ഇല്യാനയെ സോഷ്യല്‍ മീഡിയ ഗര്‍ഭിണിയാക്കിയപ്പോള്‍ നടി പ്രതികരിച്ചിരുന്നു. ആദ്യ കുഞ്ഞിനെ കാത്തിരിയ്ക്കുന്നു എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ കൈവിട്ടു പോവാന്‍ തുടങ്ങിയപ്പോഴാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത് എന്ന് ഇല്യാന പറയുന്നു.

”ഞാന്‍ ഗര്‍ഭിണിയല്ല” എന്ന് പറഞ്ഞ് ഇല്യാന ട്വിറ്ററില്‍ എത്തുകയായിരുന്നു. ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ പടച്ചു വിടുന്നത് വളരെ ദുഖകരമാണ്. വിചിത്രമായി തോന്നുന്നു എന്ന് ഇല്യാന പറഞ്ഞു.

‘ഒരിക്കല്‍ താൻ ആത്മഹത്യ ചെയ്തുവെന്ന വാർത്തയാണ് കേട്ടത്. അതും ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നല്ല, ആത്മഹത്യ ചെയ്തു എന്നായിരുന്നു. ഖേദകരം എന്ന് അല്ലാതെ എന്ത് പറയാനാണ്. ഞാന്‍ ആത്മഹത്യ ചെയ്തു, എന്നിട്ട് രക്ഷപ്പെട്ടു. എന്റെ വേലക്കാരി വാര്‍ത്ത സ്ഥിരീകരിച്ചു എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍. എനിക്ക് വേലക്കാരിയുമില്ല, എന്റെ ജീവന് ഒരു ആപത്തുമില്ല’- ഇല്യാന വ്യക്തമാക്കി. എന്നാൽ 2020 ല്‍ ഇല്യാന തന്റെ കാമുകന്‍ ആന്‍ഡ്രു നീബണുമായി വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത സത്യമാണ്.

അതേസമയം ഈയ്യടുത്താണ് ഇലിയാനയുടെ ദ ബിഗ് ബുള്‍ റിലീസ് ചെയ്തത്. അഭിഷേക് ബച്ചന്‍ നായകനായ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു റിലീസ് ചെയ്തത്. അണ്‍ഫെയര്‍ ആന്റ് ലവ്‌ലി എന്ന ചിത്രമാണ് ഇനി റിലീസിനായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button