CinemaGeneralMollywoodNEWS

അമ്മയുടെ യോഗങ്ങളില്‍ പോകുന്നതിനു ഒരു കാരണമുണ്ട്: കവിയൂര്‍ പൊന്നമ്മ

അവിടെ പോയി എല്ലാവരെയും കാണുക എന്ന് പറയുന്നത് ഇഷ്ടമുള്ള കാര്യമാണ്

ചലച്ചിത്ര താരസംഘടനയായ അമ്മയുടെ യോഗങ്ങളില്‍ നിന്ന് ചില പ്രമുഖ താരങ്ങള്‍ വിട്ടു നില്‍ക്കാറുണ്ട്. സുരേഷ് ഗോപി, ശ്രീനിവാസന്‍ തുടങ്ങിയ പ്രമുഖ താരങ്ങളുടെ അസാന്നിധ്യം മിക്കപ്പോഴും അമ്മയുടെ യോഗങ്ങളില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അമ്മയുടെ യോഗങ്ങള്‍ തനിക്ക് മാറ്റി നിര്‍ത്താന്‍ കഴിയുന്നതല്ലെന്നും ആരോഗ്യവും സൗകര്യവും ബുദ്ധിമുട്ട് ആയില്ലേല്‍ എപ്പോഴും അമ്മയിലെ സാന്നിധ്യമാകാറുണ്ടെന്നും പങ്കുവയ്ക്കുകയാണ് കവിയൂര്‍ പൊന്നമ്മ. താന്‍ എന്തിനാണ് അമ്മയുടെ യോഗങ്ങളില്‍ സ്ഥിരമായി പോകുന്നതെന്നും കവിയൂര്‍ പൊന്നമ്മ തുറന്നു പറയുന്നു.

കവിയൂര്‍ പൊന്നമ്മയുടെ വാക്കുകള്‍

“കഴിവതും ‘അമ്മ’യുടെ എല്ലാ യോഗങ്ങളിലും ഞാന്‍ പോകാറുണ്ട്. അതിനു കാരണം എനിക്ക് എല്ലാവരെയും കാണണം, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കണം, അതൊക്കെ വലിയ ഇഷ്ടമാണ്. ഒരുപാട് പേരോട് സംസാരിക്കാം. ഒരു വലിയ സിനിമയുടെ ലൊക്കേഷനില്‍ പോലും അത്രയും താരങ്ങള്‍ ഉണ്ടാകിലല്ലോ. എല്ലാവരും ഒന്നിക്കുന്ന ഒരേയൊരു വേദി ‘അമ്മ’ അസോസിയേഷന്‍റെ പരിപാടിയാണല്ലോ. അവിടെ പോയി എല്ലാവരെയും കാണുക എന്ന് പറയുന്നത് ഇഷ്ടമുള്ള കാര്യമാണ്. അവിടെയുള്ള എല്ലാവരുമായും നല്ല ബന്ധമാണ്. എല്ലാവരും എന്റെ മക്കളാണ്”.  കവിയൂര്‍ പൊന്നമ്മ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button