![](/movie/wp-content/uploads/2021/05/a-2.jpg)
സിനിമാ സീരിയൽ നടി ആൻ മരിയ വിവാഹിതയാകുന്നു. പാലാ സ്വദേശിയും സോഫ്റ്റ്‍വെയർ എഞ്ചിനീയറും യൂട്യൂബ് വ്ളോഗറുമായ ഷാൻ ജിയോയാണ് വരൻ. സിനിമകളിലും സീരിയലുകളിലും ചെറിയ വേഷങ്ങൾ ചെയ്താണ് അഭിനയ ലോകത്തേക്ക് ആൻ മരിയ എത്തിയത്.
അഭിനയത്തിൽ സജീവമായിട്ട് ഇപ്പോൾ 5 വർഷമായി. എ എം നസീർ സാറിൻറെ ദത്തുപുത്രി ആണ് ആദ്യമായി അഭിനയിച്ച സീരിയൽ പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃതവർഷിണി, മാമാട്ടികുട്ടി, എൻറെ മാതാവ് തുടങ്ങിയ സീരിയലുകളുടെ ഭാഗമായിട്ടുണ്ട്.
‘എൻറെ മാതാവ്’ സീരിയലിൽ ക്ലാര ചേച്ചിയായി അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. വെൽകം ടു സെൻട്രൽ ജയിൽ, മാസ്ക്, അയാൾ ജീവിച്ചിരിപ്പുണ്ട് എന്നീ സിനിമകളിലും അഭിനയിച്ചു.
Post Your Comments