പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള താരം നിരവധി വീഡിയോകളും ചെയ്യാറുണ്ട്. ഇപ്പോഴിതാ അഹന്ത പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. പുതിയ പാചക പരീക്ഷണവുമായാണ് അഹാന എത്തിയിരിക്കുന്നത്. തന്തൂരി പനീര്‍ ടിക്ക എന്ന വിഭവമാണ് അഹാന പങ്കുവെച്ചത്.
വീഡിയോയില്‍ അഹാന പറയുന്നതിങ്ങനെ, ഈ പാചകം കുളമായാല്‍ ഈ വീഡിയോ നിങ്ങള്‍ കാണില്ല. ഇത് കാണുന്നെങ്കില്‍ അതിനര്‍ത്ഥം ഞാന്‍ ഉണ്ടാക്കി വരുന്ന സാധനം തരക്കേടില്ലാതെ വന്നു എന്നാണ്. തനിക്ക് പാചകം അറിയില്ലെന്നും സഹോദരി ദിയയ്ക്കും അമ്മയ്ക്കുമാണ് പാചകത്തില്‍ താല്പര്യമെന്ന് അഹാന പറയുന്നു.
‘പണ്ടുമുതലേ ഞാന്‍ അങ്ങനെ പാചകം ചെയ്യാറില്ല. എനിക്ക് കുറച്ച് നാളായി ശരീര ഭാരം കുറയ്ക്കണം എന്ന ആഗ്രഹം തുടങ്ങിയിട്ട് അതിന്റെ ഭാഗമായി ചിക്കന്‍, മട്ടന്‍, ബീഫ് തുടങ്ങിയവ കഴിക്കില്ല എന്ന് തീരുമാനം എടുത്തു. ഇന്ന് ഫ്രിഡ്ജ് തുറന്നപ്പോള്‍ കുറച്ച് പനീര്‍ കണ്ടു. അങ്ങനെ എന്റെ മനസ്സിലുള്ള റെസിപ്പീകള്‍ ഉപയോഗിച്ച് ഒരു പരീക്ഷണം ചെയ്യാമെന്ന് വെച്ചു. അതിന്റെ ഒരു വിഡിയോയും എടുക്കാം എന്ന് കരുതി’
ഞാന്‍ ഉണ്ടാക്കിയത് കൊണ്ട് പറയുകയല്ല, ഇത് കഴിക്കാന്‍ സാധിക്കുന്നതാണ്. ഞാന്‍ ഉണ്ടാക്കുന്നത് പലതും പട്ടിയ്ക്കും പൂച്ചയ്ക്കും പോലും കൊടുക്കാന്‍ യോഗ്യമല്ലാതാവാറുണ്ട്. ഇക്കുറി അങ്ങനെയല്ല’, അഹാന പറഞ്ഞു.
Post Your Comments