CinemaGeneralMollywoodNEWS

അഭിനയിക്കുമ്പോള്‍ ഒന്നിനും കഴിയാതെ സുകുമാരി ചേച്ചിക്കൊപ്പം നിന്ന് വിറച്ചു: അപൂര്‍വ്വ അനുഭവം പറഞ്ഞു ജനാര്‍ദ്ദനന്‍

ആ സിനിമയുടെ അനുഭവം എനിക്ക് ഇന്നും മറക്കാൻ കഴിയില്ല

മലയാള സിനിമയില്‍ നായക മോഹവുമായി വന്ന ജനാര്‍ദ്ദനന്‍ എന്ന നടന്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത താരം അന്തരിച്ച മലയാളത്തിന്റെ മഹാ  നടി സുകുമാരിക്കൊപ്പം വിറച്ചു കൊണ്ടു അഭിനയിച്ച ഒരു അനുഭവം പങ്കുവയ്ക്കുകയാണ്.

ജനാര്‍ദ്ദനന്‍റെ വാക്കുകള്‍

“ഭൂഗോളം തിരിയുന്നു എന്ന ശ്രീകുമാരൻ തമ്പി സാറിന്റെ സിനിമയിൽ നടൻ രാഘവനെടുത്ത ഒരു തീരുമാനം കൊണ്ടാണ് എനിക്കു അവസരം ലഭിക്കുന്നത്. മൂന്ന് സഹോദരങ്ങളുടെ കഥയാണ് ‘ഭൂഗോളം തിരിയുന്നു’ എന്ന സിനിമയിൽ ശ്രീകുമാരൻ തമ്പി സാർ പറഞ്ഞത്. അതിലെ മൂന്ന് സഹോദരങ്ങളും രാഘവൻ തന്നെ ചെയ്യണമെന്നായിരുന്നു ശ്രീകുമാരൻ തമ്പി സാറിന്റെ ആഗ്രഹം. പക്ഷേ രാഘവൻ അതിന് തയ്യാറായില്ല. മറ്റു രണ്ടു വേഷങ്ങൾ വേറെ നടന്മാർക്ക് നൽകാൻ അദ്ദേഹം പറഞ്ഞു. ഇതോടെ ആ സിനിമയിലേക്ക് ഞാനും വിൻസെന്റും വന്നു. ഏറ്റവും മൂത്ത സഹോദരനായിട്ടാണ് ഞാൻ അഭിനയിച്ചത്. അതും സുകുമാരി ചേച്ചിയുടെ ഭർത്താവായിട്ട്. ആ സിനിമയുടെ അനുഭവം എനിക്ക് ഇന്നും മറക്കാൻ കഴിയില്ല. കാരണം വിറച്ചു കൊണ്ടാണ് ഞാൻ അഭിനയിച്ചത്. സുകുമാരി ചേച്ചി തെന്നിന്ത്യൻ സിനിമയിൽ കത്തിനിൽക്കുന്ന സമയം. അങ്ങനെ ഒരു അവസരത്തിൽ എന്നെപ്പോലെ ഒരു പുതുമുഖതാരം സുകുമാരി ചേച്ചിക്കൊപ്പം നിന്ന് അഭിനയിക്കുക എന്ന് പറയുന്നത് വലിയ കാര്യമാണ്. വളരെ കൂൾ ആയി സ്വാഭാവികതയോടെ സംഭാഷണം പറഞ്ഞാൽ ഇതൊന്നും വലിയ കാര്യമല്ലെന്ന രാഘവന്റെ വാക്കുകളാണ് എനിക്ക് ആ സിനിമ ചെയ്യാൻ ധൈര്യമായത്”. നടൻ ജനാർദ്ദനൻ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button