GeneralLatest NewsNEWSTV Shows

ചേച്ചി അമേരിക്കയിലാണ്, അവരൊന്നും വിവാഹത്തിൽ പങ്കെടുത്തില്ല; കല്യാണം രഹസ്യമാക്കി വച്ചതിനെക്കുറിച്ചു നടി ശ്രീലയ

ആ ഡേറ്റിൽ തന്നെയായിരുന്നു എന്റെ അനിയത്തി ശ്രുതി ലക്ഷ്മിയും വിവാഹിതയായത്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയായ താര സഹോദരിമാരാണ് ശ്രീലയയും ശ്രുതി ലക്ഷ്മിയും. വിവാഹത്തോടെ ഇരു താരങ്ങളും അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. അപ്രതീക്ഷിതമായി വിവാഹ ചിത്രം പങ്കുവച്ചുകൊണ്ടാണ് ശ്രീലയ തന്റെ കല്യാണക്കാര്യം ആരാധകരെ അറിയിച്ചത്. ഈ വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നായിരുന്നു കൂടുതൽപ്പേരും അന്വേഷിച്ചത്. കൊറോണക്കാലത്തെ ലളിതമായ വിവാഹത്തെക്കുറിച്ചു തുറന്നു പറയുകയാണ് ശ്രീലയ.

‘കുറേപേർ ചോദിച്ചു എന്താണ് കല്യാണം രഹസ്യമാക്കി വച്ചതെന്ന്. പക്ഷേ, രഹസ്യമാക്കിയതല്ല. കൊറോണ കാലത്ത് കൃത്യമായ ചട്ടങ്ങളോട് കൂടി മാത്രമല്ലേ കല്യാണം നടത്താൻ സാധിക്കൂ. ജനുവരി മൂന്നിനായിരുന്നു വിവാഹം. ചങ്ങനാശ്ശേരിക്കാരൻ റോബിൻ ചെറിയാനുമായുള്ള ആ ദിവസത്തിനൊരു പ്രത്യേകത കൂടിയുണ്ട്. ആ ഡേറ്റിൽ തന്നെയായിരുന്നു എന്റെ അനിയത്തി ശ്രുതി ലക്ഷ്മിയും വിവാഹിതയായത്.”

”വേണ്ടപ്പെട്ട പലർക്കും വിവാഹത്തിന് എത്താൻ കഴി‍ഞ്ഞില്ല. റോബിൻ അച്ചാച്ചന്റെ ചേച്ചി അമേരിക്കയിലാണ്. അവരൊന്നും വിവാഹത്തിൽ പങ്കെടുത്തില്ല. കോവിഡിന്റെ എല്ലാ പ്രോട്ടോകോളും സ്വീകരിച്ചു തന്നെയായിരുന്നു കല്യാണം. ചുരുക്കം പേരെ വിവാഹത്തിനുണ്ടായിരുന്നുള്ളൂ. ബോൾഗാട്ടി പാലസിലായിരുന്നു റിസപ്ഷൻ.” താരം പങ്കുവച്ചു

shortlink

Post Your Comments


Back to top button