മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് സലിം കുമാർ. പ്രണവിവാഹത്തിന്റെ ഇരുപത്തിയഞ്ചു വർഷങ്ങൾ പിന്നിട്ട സലിം കുമാർ തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ചു വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പങ്കുവയ്ക്കുന്നു.
”ഞാനും ഭാര്യയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. എന്നുവച്ചു എന്നും കാമുകീകാമുകരായിരിക്കാൻ കഴിയില്ലല്ലോ. ഓരോ ഘട്ടത്തിലേക്കു കടക്കുമ്പോൾ നമ്മുടെയുള്ളിലെ കുട്ടിയേയും കാമുകനെയുമൊക്കെ കൊല്ലേണ്ടി വരും. ഞാനിപ്പോൾ ഭർത്താവും അച്ഛനുമാണ്. അവർ ഭാര്യയും അമ്മയുമാണ്. അതുതന്നെയാണ് വിജയം. ജീവിതത്തിൽ ജീവിതം തന്നെയാണു ഗുരു.
<p>എന്റെ കുടുംബത്തിന്റെ താളം തെറ്റുന്നത് ഭാര്യയ്ക്ക് പനി വരുമ്പോഴാണ്. അവരാണ് ഈ വീടിന്റെ തുടിപ്പ്. എന്റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളെക്കുറിച്ചോ എനിക്കറിയില്ല.ഇപ്പോൾ എനിക്കാകെ വേണ്ടത് ബീഡിയാണ്. അതു പോലും അവളാണ് വാങ്ങിത്തരുന്നത്. മൂന്ന് ആണുങ്ങളുടെ നടുവിൽ ജീവിക്കണമെങ്കിൽ കരുത്താർജിക്കാതെ രക്ഷയില്ലെന്നു അവർക്കും തോന്നിയിട്ടുണ്ടാകും.” താരം പറഞ്ഞു
Post Your Comments