നടൻ ഉണ്ണി മുകുന്ദന്റെ ഹനുമാൻ ജയന്തി പോസ്റ്റിനു കമന്റ് ചെയ്ത സന്തോഷ് കീഴാറ്റൂരിന് നേരെ നിരവധിപേർ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ സന്തോഷ് കീഴാറ്റൂർ വിശദീകരണം നടത്തിയെങ്കിലും അദ്ദേഹത്തിന് നേരെ സൈബർ ഇടത്തിൽ രൂക്ഷമായ ആക്രമണം അരങ്ങേറിയിരുന്നു. എന്നാൽ ഇപ്പോഴിതാ താരത്തിന്റെ ഫേസ്ബുക് പേജ് തന്നെ അപ്രത്യക്ഷമായിരിക്കുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്.
അദ്ദേഹം ഏറ്റവും അടുത്തായി ഇട്ട പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരിക്കലും വിശ്വാസത്തിനെതിരല്ല, താൻ ദൈവ വിശ്വാസിയാണ്, എന്നാൽ കമ്മ്യൂണിസ്റ്റുമാണ്. തനിക്ക് ഫോണിൽ ഭീഷണി ലഭിക്കുന്നു. ‘പോസ്റ്റ് കണ്ട് ചൊറിയുന്നവർ സ്വന്തം ചുമരിൽ ചൊറിയുക’ തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം അവസാനമായി ഇട്ട പോസ്റ്റിൽ പറയുന്നത്.
ഉണ്ണി മുകുന്ദന്റെ ഹനുമാൻ ജയന്തി പോസ്റ്റിനു താഴെ ‘ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ എന്നായിരുന്നു’ കീഴാറ്റൂരിന്റെ ചോദ്യം. ഇതിനു ഉണ്ണി മറുപടി കൊടുക്കുകയും ചെയ്തു. എന്നാൽ സോഷ്യൽ മീഡിയ സംഭവം ഏറ്റെടുത്തതോടെ പ്രശ്നം മറ്റൊരു തലത്തിലേക്ക് ചെന്നെത്തുകയായിരുന്നു.
‘ചേട്ടാ… നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം… ഞാൻ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ..’ എന്നായിരുന്നു ഉണ്ണിയുടെ മറുപടി. അതേസമയം ഉണ്ണി മുകുന്ദൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments