പത്മരാജന്‍ എന്ന അനുഗ്രഹീത സംവിധായകന്‍ മലയാളത്തിനു പരിചയപ്പെടുത്തിയ നടനാണ് അശോകന്‍. ‘പെരുവഴിയമ്പലം’ എന്ന സിനിമയിലൂടെ ചലച്ചിത്ര ജിവിതം ആരംഭിച്ച അശോകന്‍ തന്‍റെ ആദ്യ ചിത്രം നിര്‍മ്മിച്ച നിര്‍മ്മാതാവ് പ്രേം പ്രകാശിനോട് സ്നേഹപൂര്‍വമായ ഒരു പരാതിയുണ്ടെന്നു തുറന്നു പറയുകയാണ്. പെരുവഴിയമ്പലത്തിന് ശേഷം പ്രേം പ്രകാശ് നിര്‍മ്മിച്ച ഒരൊറ്റ സിനിമകളില്‍ പോലും തനിക്ക് വേഷം നല്‍കിയില്ല എന്നതാണ് അശോകന്റെ തുറന്നു പറച്ചില്‍.
“പ്രേം പ്രകാശ് ചേട്ടന്‍ നിര്‍മ്മിച്ച് പത്മരാജന്‍ സാര്‍ സംവിധാനം ചെയ്ത ‘പെരുവഴിയമ്പലം’ എന്ന സിനിമയിലൂടെയാണ് ഞാന്‍ എന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. എന്നിലെ നടനെ കണ്ടെടുത്ത പത്മരാജന്‍ സാറിനോടും, പ്രേം പ്രകാശ് ചേട്ടനോടും എനിക്ക് കടപ്പാടുണ്ട്. പത്മരാജന്‍ സാര്‍ എനിക്ക് വീണ്ടും സിനിമയില്‍ വേഷങ്ങള്‍ നല്‍കി. പക്ഷേ പ്രേം പ്രകാശ് ചേട്ടന്‍ പിന്നീട് അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ പോലും എനിക്ക് ഒരു വേഷം നല്‍കിയില്ല. അത് എന്നും അദ്ദേഹത്തോടുള്ള സ്നേഹപൂര്‍വമായ എന്റെ പരാതിയാണ്. എത്രയോ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച പ്രേം പ്രകാശ് ചേട്ടന്റെ ഒരു സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയാതെ പോയ കാര്യമോര്‍ത്ത് ഞാന്‍ ഇന്നും സങ്കടപ്പെടാറുണ്ട്”. അശോകന്‍ പങ്കുവയ്ക്കുന്നു.
Post Your Comments