GeneralKollywoodLatest NewsNEWSSocial Media

പ്രതികരിക്കാൻ ചിലർക്കേ കഴിയൂ ; സിദ്ധാർഥിന് പിന്തുണയുമായി ശശി തരൂർ

സിനിമയിലെ വില്ലന്‍മാരെക്കാള്‍ സമൂഹത്തിലെ വില്ലന്‍മാര്‍ ഭീകരന്‍മാരാണ്

നടൻ സിദ്ധാർഥിന് പിന്തുണയുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. സിനിമയിലെ വില്ലന്‍മാരെക്കാള്‍ സമൂഹത്തിലെ വില്ലന്‍മാര്‍ ഭീകരന്‍മാരാണ്. അതിനെതിരെ പ്രതികരിക്കാന്‍ സിദ്ധാര്‍ഥിനെ പോലുള്ളവർക്ക് മാത്രമെ ധൈര്യമുള്ളൂവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്.

‘എന്തുകൊണ്ടാണ് സിനിമയില്‍ കാണുന്ന നായകന്‍മാര്‍ തീവ്രമായ പ്രൊപ്പഗാണ്ടകള്‍ക്കെതിരെ ശബ്ദമുയര്‍ത്താത്തതെന്ന് നമ്മള്‍ ചിന്തിക്കാറുണ്ട്. നമ്മുടെ സമൂഹത്തിലുള്ള വില്ലന്‍മാര്‍ സിനിമയില്‍ ഉള്ളവരെക്കാള്‍ ഭയാനകമാണ്. അത് ഈ നായകന്‍മാര്‍ക്ക് താങ്ങാനാവില്ല എന്നതാണ് കാരണം. സിദ്ധാര്‍ഥിനെ പോലുള്ളവർക്കെ അതിന് കഴിയൂ’, ശശി തരൂർ ട്വീറ്റ് ചെയ്തു.

തനിക്ക് നേരേ ബി.ജെ.പി വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ച് സിദ്ധാർഥ് രംഗത്ത് വന്നിരുന്നു. തമിഴ് നാട് ബി.ജെ.പി ഐടി സെൽ തന്റെ ഫോൺ നമ്പർ ചോർത്തിയെന്നും 500ലധികം ഫോൺ കോളുകളാണ് വന്നതെന്നും കോളുകളെല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവർഷവുമായിരുന്നുവെന്നും സിദ്ധാർഥ് ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button