
കൊവിഡ് കാലത്ത് സോഷ്യൽമീഡിയയിൽ ഏറെ വൈറലായ വീഡിയോയായിരുന്നു കോഴിക്കോടുകാരൻ നൈസലിൻറെ ‘പെർഫെക്ട് ഓകെ’ വീഡിയോ. രസകരമായ രീതിയിൽ ഇംഗ്ലീഷ് വാക്കുകൾ പറയുന്ന നൈസലിൻറെ വീഡിയോ ചുരുങ്ങിയ കാലം കൊണ്ടാണ് ഏറെ വൈറലായത്. റാപ്പർ അശ്വിൻ ഭാസ്കർ ഈ വീഡിയോ റാപ് സ്റ്റൈലിൽ അവതരിപ്പിച്ചതോടെ നൈസലിന് വീണ്ടും ആരാധകർ ഏറി.
പെർഫെക്ട് ഓക്കേ എൻറർടെയ്ൻ ഇൻ ടു ദിസ്, ഇൻ ടു ടാൻ ഇൻ ദി കോൺ അറ്റ് ദി ബാക്, എൻജോയ് വിത്ത് എവരിഡേ, സാറ്റർഡേ എന്ത് ഹോളിഡേയ് എന്ന് പറഞ്ഞുകൊണ്ടുള്ള നൈസലിൻറെ വീഡിയോയാണ് എല്ലാവരും ഏറ്റെടുത്തത്.
ഇപ്പോഴിതാ നൈസലിന്റെ പെർഫക്ട് ഓക്കെയ്ക്ക് ഡബ്സ്മാഷ് ചെയ്തിരിക്കുകയാണ് നടൻ ജോജു ജോർജ്. നൈസലിന്റെ വൈറലായ പാട്ടിനാണ് ജോജു ഡബ്സ്മാഷ് ചെയ്തിരിക്കുന്നത്. നൈസലിന്റെ സംഭാഷണം റീമിക്സ് ചെയ്ത് ഉണ്ടാക്കിയ പാട്ടിനൊത്ത് ആണ് ജോജുവിന്റെ പുതിയ വീഡിയോ. രസകരമായ ഈ വിഡിയോ ജോജു ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തു. നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.
Post Your Comments